“അച്ചോടാ.. ഞാനൊരു തമാശ പറഞ്ഞതല്ലേടാ ചെക്കാ, നീയല്ലേ എനിക്കിവിടെ ആകെയുള്ള ഒരു കൂട്ട്, എപ്പോ നീ കഴിഞ്ഞല്ലെ എനിക്ക് ആരും ഉള്ളൂ.” അതും പറഞ്ഞ് എൻ്റെ കവിളിൽ ഒന്ന് പിച്ചി.
ഇത് ചേച്ചിയുടെ വയിൽനിന്ന് കേൾക്കാൻ തന്നയാണ് ഞാൻ അങ്ങനെ ഇരുന്നത്.
“ഇനീ.. റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ പരിപാടിയും..പിന്നെ ഒരു അപ്ലിക്കേഷൻ അയക്കാനുണ്ട്, ഇൻ്റർവ്യൂ ഉണ്ടാവും.. ട്രെയിനിംഗ് അങ്ങനെ കൊറേ കടമ്പകൾ ഇനീയും കഴിയനുണ്ട്.. അതൊക്കെ കഴിഞ്ഞാലേ ജോലി ആയി എന്ന് ഒറപ്പാവുള്ളൂ…, അത് കഴിഞ്ഞ് ഒഴിവുള്ള സ്ഥലത്ത് പോസ്റ്റിംഗ്.”
” അതൊന്നും നീ പേടിക്കണ്ട..എല്ലാം ശരിയാവും, അല്ലാ..നമ്മടെ നാട്ടിൽ തന്നെ കിട്ടൂലെ?”
“അതൊക്കെ ഭാഗ്യം പോലെയാ ചേച്ചി”
“ഇവിടെ തന്നെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം, ഇല്ലേൽ രാവിലെ ആലയിൽ ചാണകം വരാൻ എന്നെ ആര് സഹായിക്കും!!!” ചേച്ചി എന്നെ ഒന്ന് കളിയാക്കി.
“എനിക്ക് തോന്നി… ഇത് തന്നെയായിരിക്കും പറയാൻ പോണതെന്ന്”
അത് കേട്ട് ചേച്ചി ഒന്ന് കുലുങ്ങി ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
“ഇതും തമാശയായിരിക്കും..! അല്ലെ?”
“നീ എൻ്റെ കള്ള കണ്ണനല്ലേ… ഞാൻ നിന്നോടല്ലാതെ മറ്റാരോടാ കുറുമ്പ് കാണിക്കുക.. എന്തായാലും ചേച്ചിക്ക് നല്ല സന്തോഷയെടാ..!”
അതും പറഞ്ഞ് ഓമനേച്ചി എൻ്റെ തലയിൽ ഒന്ന് തലോടി, നെറ്റിയിൽ ഒരുമ്മ തന്നു. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. ആ ചുണ്ടുകൾ വന്നു നെറ്റിയിൽ പതിച്ചപ്പോൾ ഒരു ഷോക്ക് അടിച്ച ഫീൽ ആയിരുന്നു. എന്നിട്ട് ഞാൻ ചേച്ചിയുടെ കണ്ണിൽ തന്നെ നോക്കി നിന്നു.