എന്റെ ഡോക്ടറൂട്ടി 13
Ente Docterootty Part 13 | Author : Arjun Dev | Previous Part
എന്റെ മുഖത്തുനോക്കി മാസ്സ്ഡയലോഗുമടിച്ച് തിരിയുമ്പോഴേക്കും, അമ്മ വീണ്ടുമവളെ വിളിച്ചു;
“”…മോളേ മീനൂ… നീ കഴിയ്ക്കാമ്മരണില്ലേ..??”””
“”…എനിയ്‌ക്കൊന്നും വേണ്ടമ്മേ… വെശപ്പില്ലാ..!!”””_ അമ്മയുടെ ചോദ്യത്തിന് എന്നെയൊന്നു
ചുഴിഞ്ഞുനോക്കിയവളു മറുപടി പറഞ്ഞതും,
“”…ഓ.! അവൾക്കവനെ കിട്ടീപ്പൊ വെശപ്പുപോലുമില്ലാണ്ടായോ..??”””_ ന്നുള്ള കീർത്തുവിന്റെ പുച്ഛംനിറഞ്ഞശബ്ദം താഴത്തുനിന്നും കേട്ടു…
അതുകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുകേറി;
…ഇങ്ങനെപോവുവാണേൽ അധികംവൈകാണ്ട് ഞാനീ വീടിനു ബോംബുവെയ്ക്കും..!!
“”…മീനൂ… നീ കഴിയ്ക്കുന്നില്ലേൽ അവനെ കഴിയ്ക്കാമ്പറഞ്ഞൂട്..!!””_ ഇത്തവണ ചെറിയമ്മയാണതു വിളിച്ചുപറഞ്ഞത്…
…ഹൊ.! അതു ന്യായം.! വെശന്നണ്ടംകീറി നിയ്ക്കുവായ്രുന്നു..!!_ ചെറിയമ്മേടെവിളി ഒരാശ്വാസമ്പോലെ കണ്ട് പുറത്തേയ്ക്കിറങ്ങാനൊരുങ്ങീതും ചെറിയമ്മയ്ക്കുള്ള മറുപടിയെന്നോണം മീനാക്ഷി വിളിച്ചുകൂവി;
“”…സിത്തൂനുമൊന്നും വേണ്ടെന്നാ ചെറീമ്മേ പറേണേ… അവനും വെശപ്പില്ലാന്ന്..!!”””_ പറഞ്ഞതുമവളാ കോന്ത്രമ്പല്ലുകാട്ടി ആക്കിയൊന്നുചിരിച്ചു….
“”…ഹൊ.! കെട്ടുന്നവരെന്തൊക്കെ വർത്താനായ്രുന്നൂ, അവളെ കെട്ടൂലാ… കല്യാണമ്മേണ്ട.! എന്നിട്ടു കണ്ടില്ലേപ്പൊ, തിന്നാനുങ്കുടിയ്ക്കാനുമ്പോലും പൊറത്തിറങ്ങാണ്ട് പെമ്പെറന്നോത്തിയേം കെട്ടിപ്പിടിച്ചിരിയ്ക്കുന്നേ… നാണങ്കെട്ടവൻ..!!”””_ താഴെവീണ്ടും കീത്തൂന്റെ മുനവെച്ചുള്ള വാക്കുകളുയർന്നു…