രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4 [Garuda]

Posted by

രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 4

Randu Mizhikal Niranjappol Part 4 | Author : Garuda

[ Previous Part ] [ www.kkstories.com]


“””നിനക്കറിയാമോ? നമ്മളൊരുമിച്ചൊരു ജീവിതം എന്തുകൊണ്ട് ഇല്ലാതായെന്നു?

 

ഒരുമിച്ചിരുന്നെങ്കിൽ ദൈവം തന്നെ അതുകണ്ടു അസൂയപ്പെട്ടേനെ………………..അല്ലേടാ…. “”” തണുപ്പുള്ള ആ പുലരിയിൽ മറ്റുള്ളവർ കേൾക്കെ അവൾ എന്നോട് പറഞ്ഞു..

 

 

എന്താടാ ആലോചിചിരിക്കുന്നെ പോയി പണിയെടുക്കെടാ.. ജയിൽ ഡ്യൂട്ടി ഉള്ള പോലീസുകാരൻ എന്റെ ആഴ്ന്നിറങ്ങിയ ചിന്തകളെ തച്ചുണർത്തി!!!!. ഞാൻ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചു.

 

“” നിന്റെ ശിക്ഷ ഏകദേശം തീരുമാനമായല്ലോ.. ഈയടുത്തു തന്നെ നിനക്ക് പോകാനാകും.. ഈ ഞായറാഴ്ച!!… ഞാനും കാത്തിരിക്കുകയാണ് “” എന്റെ നിഷ്കളങ്കമായ കണ്ണിൽ നോക്കി അയാൾ പറഞ്ഞു. ഞാൻ വീണ്ടും ചിരിച്ചു അയാൾക്ക്‌ നേരെ കൈ നീട്ടി.

 

ചുറ്റുമുള്ള ക്യാമറകളിൽ പെടാതെ അയാളുടെ ഫോൺ എനിക്ക് തന്നു. ഞാൻ പതിവുപോലെ അയാളുടെ വാട്സ്ആപ്പ് ആപ്പ് തുറന്നു. അതിൽ ആവണിയുടെയും മിയുടെയും മാഡത്തിന്റെയും last സീൻ നോക്കി. മൂന്നു പേരും അൽപ്പം മുൻപ് വരെ ഓൺലൈനിൽ ഉണ്ടായിരുന്നു. ഫോൺ തിരികെ നൽകി അയാളോട് നന്ദിയോടെ തലകുലുക്കി. എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു അയാൾ നടന്നു പോയി.. എന്റെ നിത്യജീവിതത്തിലെ ഒരു സാധാരണ സംഭവം!!

 

കേരളത്തിലെ പോലെയല്ല മുബൈ ജയിലിലെ മലയാളി പോലീസുകാർ നല്ല സ്നേഹമുള്ളവരായിരുന്നു. വർഷം 6 ആയി ഞാൻ അയാളുടെ ഫോൺ വാങ്ങി എന്നും ഇതുപോലെ നോക്കി അയാൾക്ക് തിരിച്ചു കൊടുക്കും..

Leave a Reply

Your email address will not be published. Required fields are marked *