“”ഒന്ന് പോ ചേച്ചി.. അങ്ങനെ ഏതെങ്കിലും അർത്ഥത്തിൽ ഞാൻ നിങ്ങളോട് പെരുമാറിയിട്ടുണ്ടോ. പിന്നെ വേറൊരു കാര്യം ഇതുപോലെയുള്ള ചോദ്യങ്ങൾ ഒരുപാട് ഞാൻ അവിടുന്ന് കേട്ടത് കൊണ്ടാണ് ഇങ്ങോട്ട് വന്നേ “”
“”ഓഹ് sorry ടാ.. ഞാൻ വെറുതെ ചോദിച്ചതല്ലേ “” എന്റെ കവിളിൽ ഒരുമ്മ തന്നു അവൾ പറഞ്ഞു.
“”അതൊക്കെ പോട്ടെ.. എന്നാ നാട്ടിൽ പോണേ.. മമ്മിയെയും ഡാഡിയെയും കാണേണ്ടേ?””
“”ഉം കാണണം. ഓഫീസിലെ തിരക്ക് നിനക്കറിയാമല്ലോ.. അടുത്ത ലീവിന് പോകണം. അവരും വെയിറ്റ് ചെയ്തിരിക്കുകയാണ് “”
“”എന്റെ അന്വേഷണം പറയണം “”
“”അതല്ലേ കോമഡി… നിന്റെ കാര്യമെല്ലാം ഞാൻ പറഞ്ഞു. അപ്പോൾ അവർ നിന്നെ കുറിച്ച് കുറെ ചോദിച്ചു.. ഞാൻ നിന്റെ കാര്യം മൊത്തം പറഞ്ഞു.. അവസാനം അവർ ചോദിക്കാ.. നമ്മൾ തമ്മിൽ പ്രേമത്തിൽ ആണോന്നു.”” അതും പറഞ്ഞു അവൾ ചിരിച്ചു..
“”എന്നിട്ടെന്തു പറഞ്ഞു “” അവളുടെ കൂടെ ചിരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു..
“”എന്ത് പറയാൻ, ഒന്നും പറഞ്ഞില്ല. പിന്നെ സംസാരിക്കാമെന്നു പറഞ്ഞു വച്ചു.””
“”അയ്യോ അതെന്താ അങ്ങനെ ചെയ്തേ… ഇനി അവർ തെറ്റിദ്ധരിക്കില്ലേ “”
“”അല്ലാതെ പിന്നെ ഞാൻ എന്ത് പറയണമായിരുന്നു… നിന്നെ ഇഷ്ടമല്ലാന്നു നുണപറയാനോ..no way.. അങ്ങനെ നുണ പറയേണ്ട ആവിശ്യം എനിക്കില്ല “” എന്റെ അടുത്തുനിന്നും എണീറ്റ് നിന്ന അവൾ എന്നെ നോക്കാതെ പറഞ്ഞു..
“”ചേച്ചി!! അതിനർത്ഥം ചേച്ചിക്ക് എന്നോട് പ്രണയമാണെന്നാണോ “” അല്പം ഞെട്ടലോടെ ഞാൻ ചോദിച്ചു..