“”അല്ലാന്നു ഞാൻ പറഞ്ഞില്ലല്ലോ.. എനിക്കിഷ്ടമാണ് ഒരുപാട്…. നിന്നെ സ്വന്തമാക്കാൻ ഏത് പെണ്ണാടാ ആഗ്രഹിക്കാത്തെ. പക്ഷെ നീ പേടിക്കണ്ട.. എനിക്ക് നിന്റെ എല്ലാ കാര്യങ്ങളും അറിയുന്നതല്ലേ.. അത് മനസിലാക്കാനുള്ള ബുദ്ധിയെനിക്കുണ്ട്. പിന്നെ എന്റെ ഇഷ്ടം അത് എന്നും എന്റെ ഉള്ളിൽ ഉണ്ടാവും “” ഒരു മങ്ങിയ ചിരിയോടെ അവൾ പറഞ്ഞു തീർത്തു.
എനിക്കൊന്നും മനസിലാവുന്നില്ല.. ജീവിതം ഇത്രക്ക് സുന്ദരമാണോ.. അതോ ഇത്രെയും ബുദ്ധിമുട്ടുള്ളതായിരുന്നോ? മാഡത്തിനും എന്നോട് പ്രണയമുണ്ട്.
“”എന്താടാ മിണ്ടാതിരിക്കുന്നെ.. നീ ഒന്നും വിചാരിക്കേണ്ട.. ഞാൻ പറഞ്ഞില്ലേ .. ജീവിതകാലം മുഴുവൻ ഒരു ബെസ്റ്റി ആയി ഞാൻ ഉണ്ടാവും.. അത് മതി.”” എന്റെ മിണ്ടാട്ടം കണ്ടപ്പോൾ അവൾ പറഞ്ഞു.
“”എന്തിനാടി ചേച്ചി പെണ്ണെ ഇങ്ങനെ എന്നെ വിഷമിപ്പിക്കുന്നത്.. നീ ഇങ്ങനെയൊക്കെ പറയുമ്പോൾ അറിയാതെ എനിക്കും ഇഷ്ടം തോന്നുവാ “” അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ഞാൻ പറഞ്ഞു. എന്റെ കണ്ണുകൾ അൽപ്പം തുളുമ്പി..
“”അയ്യേ എന്റെ മോൻ കരയുന്നോ.. വന്നേ “” എന്റെ കണ്ണുകൾ തുടച്ചു എന്റെ കൈകൾ പിടിച്ചു കൊണ്ടു എന്നെ ചേർത്ത് പിടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
കുറച്ചു സമയം ഒന്നും ഉരിയാടാതെ പരസ്പരം സ്നേഹിച്ചു ഞങ്ങൾ കെട്ടിപിടിച്ചു..
“”ടാ … ഒന്നും പേടിക്കണ്ട എന്നും ഞാൻ ഉണ്ടാവും.. ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ തീരട്ടെ.. അതാണ് വലുത്. ഇപ്പോൾ നീ പൊക്കോ എനിക്ക് ഒറ്റയ്ക്ക് കുറച്ചു നേരം കരയണം “” വിതുമ്പി കൊണ്ടവൾ പറഞ്ഞു..