“”ഇല്ല അങ്കിൾ.. ഞങ്ങൾ ഉച്ചയോടടുത്തു മാത്രമേ ഇറങ്ങിയുള്ളു.. ഇവൻ ഇവന്റെ ഫ്രണ്ടിനെ കാണാൻ വേണ്ടി രാവിലെ ഇറങ്ങിയതാ “” അച്ഛന്റെ കയ്യിൽ നിന്നും തടിത്തപ്പാൻ ആവണി ഉള്ള കാര്യം പറഞ്ഞു.
“”അതേതു ഫ്രണ്ട് ഞാൻ അറിയാതെ ഇവിടെ “” അപ്പച്ചൻ സംശയത്തിൽ ചോദിച്ചു..
“”അത് ഇവിടെ വന്നിട്ട് പരിചയപെട്ടതാ”” ഒരു നുണ തട്ടി വിട്ടു..
“” ആ ആ ഞാനും വിചാരിച്ചു നാട്ടിലെ ആരെങ്കിലും ആയിരിക്കുമെന്ന്..എന്നാൽ ഞാൻ ഇറങ്ങട്ടെ.. അപ്പോൾ പറഞ്ഞത് പോലെ “”
“”ഞാൻ താഴത്തു വരെ വരാം.”” യാത്ര പറഞ്ഞു ഇറങ്ങിയ അപ്പച്ചന്റെ കൂടെ ഞാൻ പുറത്തിറങ്ങി..
താഴെയെത്തി ഒന്നുരണ്ടു വിശേഷങ്ങൾ പറഞ്ഞതിന് ശേഷം അപ്പച്ഛനുമായി പിരിഞ്ഞു..
സന്തോഷത്തോടെ റൂമിലെത്തിയോ എന്നെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. പരസ്പരം സംസാരിച്ചിരിക്കുന്ന രണ്ടു പേരും എന്നെ കണ്ടതോടെ സംശയത്തോടെ എന്നെ നോക്കി..
“” എന്താണ് മുഖമൊക്കെ ഇങ്ങനെ വീർതിരിക്കുന്നെ “”
“”ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു കാര്യം ചോദിക്കാനുണ്ട്. “” മിയ ചോദിച്ചു.
“”ഇതെന്താ പോലീസ് സ്റ്റേഷനോ.. എന്തായാലും ചോദിക്ക് കേൾക്കട്ടെ “” കൈകൾ കെട്ടി അവരുടെ ചോദ്യത്തിന് തയ്യാറായി ഞാൻ നിന്നു..
“”ഇന്ന് രാവിലെ നീ എവിടെ പോയിരുന്നു “” ആവണി അടുത്ത് വന്നു ദേഷ്യത്തോടെ ചോദിച്ചു.
അവളുടെ ചോദ്യം കേട്ടതും ഞാനൊന്നു ഞെട്ടി..
“”കൂട്ടുകാരനെ കാണാൻ “” എന്നിലെ ഞെട്ടൽ മറച്ചു വച്ചു കൊണ്ട് ഞാൻ പറഞ്ഞു.