“”ഏത് കൂട്ടുകാരൻ “” അവൾ വീണ്ടും ചോദിച്ചു.
“”നാട്ടിലുള്ള എന്തേ “”
“”എന്താ അവന്റെ പേര് “” ആവണി അത് ചോദിച്ചപ്പോൾ ഞാൻ അൽപ്പം പരുങ്ങി.
“”അതെന്തിനാ പേരൊക്കെ “” അൽപ്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു..
“”നീ നിന്റെ അപ്പച്ചനോട് പറഞ്ഞത് ഇവിടെയുള്ള കൂട്ടുകാരനാണെന്നാണല്ലോ “” മിയയും അടുത്ത് വന്നു ദേഷ്യത്തോടെ ചോദിച്ചു..
“”സത്യം പറ നീ ആരെ കാണാനാ പോയെ “” എന്റെ പരുങ്ങൽ കണ്ടു ആവണി പേടിയോടെ ചോദിച്ചു.
“”എന്റെ ഒരു അത്യാവശ്യ കാര്യത്തിന് പോയതാ.. അതിപ്പോൾ നിങ്ങളോട് പറയാൻ പറ്റില്ല “”
“” അതെന്താ ഞങ്ങളോട് പറയാൻ പറ്റാത്തത് “” മിയ അവളുടെ ദേഷ്യം കാണിക്കാൻ തുടങ്ങി..
“”അത് അങ്ങനെയുള്ള കാര്യമാണ്..””
“”ഓഹോ ഞങ്ങളോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ നിന്റെ ജീവിതത്തിൽ ഉണ്ടല്ലേ.. ഞങ്ങൾ അങ്ങനെയല്ല കരുതിയിരുന്നത് “” ആവണിയും ദേഷ്യപ്പെടാൻ തുടങ്ങി.
“”അങ്ങനെയല്ല.. “”
“”എങ്ങനെ ആയാലും കുഴപ്പമില്ല.. ഞങ്ങളോട് പറയാൻ പറ്റാത്ത രഹസ്യം ഉണ്ടെങ്കിൽ ok.. പക്ഷെ വേറെ എന്തെങ്കിലും കാര്യത്തിനാണ് നീ പോയതെങ്കിൽ ഞാനും ഇവളും നാളെ മുതൽ ഈ റൂമിൽ ഉണ്ടാവില്ല “” മിയ എന്റെ അടുത്തേക്ക് ഒന്നൂടി നീങ്ങി നിന്നു.
“”നിങ്ങളെന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ ഒരു പ്രശ്നവുമില്ല വാ “” ഞാൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“” നീ പറയുന്നുണ്ടോ ഇല്ലയോ “” ആവണി വിടുന്ന ലക്ഷണമില്ല..
“”എന്ത് പറയാൻ.. വെറുതെ അതുമിതും പറഞ്ഞു വഴക്കാവാൻ നിൽക്കേണ്ട “” എന്റെ ഉള്ളിലുള്ള ദേഷ്യം പതിയെ പുറത്തുവരാൻ തുടങ്ങി.