“”അങ്ങനെ പറഞ്ഞാൽ പിന്നെ ഇത് പോലുള്ള ചോദ്യങ്ങൾ വരും അതുകൊണ്ടാ മിണ്ടാതിരുന്നേ.. അല്ലാതെ വേറൊന്നും ഇല്ല “”
ഞാൻ പറഞ്ഞത് കേട്ടിട്ട് അവർ പിന്നെ ഒന്നും മിണ്ടിയില്ല.. രണ്ടു പേരും അവരുടെ കട്ടിലിൽ ഇരുന്നു.. ഞാനും എന്റെ കട്ടിലിൽ ഇരുന്നു.. നിശബ്ദത മാത്രം. ആരും പരസ്പരം നോക്കുന്നു പോലുമില്ല.. തല താഴ്ത്തി ഇരുന്നു…. കറങ്ങുന്ന ഫാനിന്റെ ശബ്ദം വളരെ ഉയർച്ചയിൽ ആണെന്ന് തോന്നി.. ടിം ടിം ടിം അവസാന റൗണ്ടിലെ ശബ്ദം ഫാനിൽ നിന്നും കേൾക്കാൻ തുടങ്ങി..
“”ടിം!! ടിം!! ടിം!! ആ ചോറ് റെഡി ചോറ് റെഡി.. “” കൂട്ടുകാരനായ ഹിന്ദിക്കാരന്റെ പാത്രത്തിൽ തട്ടിയുള്ള വിളി എന്നെ ആ റൂമിൽ നിന്നുമുള്ള ഓർമ്മകളിൽ നിന്നും എഴുനേൽപ്പിച്ചു.
“”ഹാ നിനക്കൊന്നു പതുക്കെ പറഞ്ഞൂടെ “” അയാളോട് ഞാൻ പറഞ്ഞു.
“”ന്റെ പോന്നു ജൈസാ.. നിനക്ക് ഞായറാഴ്ച പോവാം.. നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ.. ഞാൻ കൊന്ന കുറ്റം ഏറ്റ് പറഞ്ഞു വന്നതാണ്.. തീരാൻ ഇനി 8 വർഷം കൂടിയുണ്ട്.. അതുകൊണ്ട് ഇതൊക്കെയല്ലേടാ എന്റെ നേരം പോക്ക് “” വിഷമമുള്ളതാണെങ്കിലും അയാളത് ചിരിച്ചു പറഞ്ഞു..
ഞാൻ ഒന്നും പറഞ്ഞില്ല.. സ്വന്തം മകളെ പീഡിപ്പിച്ചു കൊന്ന യുവാവിന്റെ തലയെടുത്തു അതും കൊണ്ടു ഹോസ്പിറ്റലിൽ പോയി കീഴടങ്ങിയവനാണ്.. The റിയൽ ഹീറോ..
“”പിന്നെ മോനെ നീ പുറത്തിറങ്ങുന്ന സമയത്തു സമയം കിട്ടുകയാണെങ്കിൽ എന്റെ വീട്ടിലൊന്നു പോണേ മോനെ.. എന്റെ ഭാര്യ ഒറ്റക്കാണ്.. എന്താ അവസ്ഥ എന്നുപോലുമറിയില്ല “” ആ ചിരി നിർത്താതെ അയാൾ പറഞ്ഞു..