“”ഇനി ഇങ്ങനെയുള്ളെ ചോദ്യവും ചോദിച്ചു കൊണ്ട് എന്റടുത്തേക്ക് വന്നേക്കരുത് മൈര്!!””
അതും പറഞ്ഞു ഞാൻ എന്റെ സീറ്റിൽ പോയി ഇരുന്നു. പുറകെ ഒരു പേടിയോടെ മിയയും അവളുടെ സീറ്റിൽ പോയിരുന്നു. അപ്പോഴേക്കും ആവണി കയറിവന്നു. എല്ലാവരും ഞങ്ങളെ നോക്കികൊണ്ടിരിക്കുന്നത് കണ്ടു ആവണി എന്നോട് കാര്യം ചോദിച്ചും. ഒന്നുമില്ലെന്ന് ഞാൻ ദേഷ്യത്തോടെ പറഞ്ഞു. എന്റെ ശബ്ദത്തിന്റെ കാടിന്യം പിന്നൊന്നും ചോദിക്കാൻ അവൾക്ക് ധൈര്യം വന്നില്ല.. കുറച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ ദേഷ്യം കുറഞ്ഞു..
മാഡം അകത്തേക്ക് വിളിച്ചു.. ഞാൻ ചെന്നു..
“”എന്ത് പറ്റി.. മറ്റു സ്റ്റാഫുകൾ കംപ്ലയിന്റ് ആയി മെസ്സേജ് ചെയ്തല്ലോ “”
“” ഒന്നുമില്ല.. മിയയോട് ചെറുതായി ഒന്ന് ചൂടായി.. അവൾക്കു എപ്പോഴും ഡൌട്ട് ആണ്. അവളെക്കൊണ്ട് എനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോന്നു. അതിന്നു തീർത്തുകൊടുത്തു “” മാഡത്തിന്റെ മുഖത്തേക്ക് നോക്കാതെ ഞാൻ പറഞ്ഞു.
“”നോക്ക് ഓഫീസിൽ വച്ചു അങ്ങനെ ചെയ്താൽ എനിക്കും പ്രശ്നമാണ്. അങ്ങനെയൊന്നും ചെയ്യരുത് പ്ലീസ്.. ഞാൻ പറഞ്ഞാൽ കേൾക്കില്ലേ “”
“” അങ്ങനെയൊന്നുമില്ല പെട്ടെന്ന് ദേഷ്യം വന്നപ്പോൾ ചെയ്തതാണ്. Sorry “”
“” സോറിയോ എന്നോടോ.. എനിക്കറിയില്ലേ നിന്നെ.. അതല്ലല്ലോ.. ഇപ്പോൾ എല്ലാവരും എന്ത് കരുതിക്കാണും.. നീയും മിയയും തമ്മിൽ എന്തോ ഉണ്ടെന്നു.. ആരുടെയെങ്കിലും വായിൽ നിന്നു ഇതാവണി അറിഞ്ഞാൽ “”
ഞാൻ തല താഴ്ത്തി ഇരുന്നു..