“”നമ്മുടെ റിസൾട്ട് അല്പം കഴിയുമ്പോൾ വരും.. നീ സമാധാനത്തോടെ പോയിരിക്കു “”
കൂടുതൽ ഒന്നും സംസാരിക്കാതെ ഞാൻ എന്റെ സീറ്റിൽ പോയിരുന്നു.. ആവണി എന്നെ വല്ലാതെ മൈൻഡ് ചെയ്യാതെ ഇരുന്നു..
“”സോറി “” അവളെ നോക്കി ഞാൻ പറഞ്ഞു.
സമാധാനത്തോടെയുള്ള ഒരു ചിരിയായിരുന്നു മറുപടി. നേരെ മിയയുടെ അടുത്ത് പോയി sorry പറഞ്ഞു. പക്ഷെ അവൾ വല്ലാതെ മൈൻഡ് ചെയ്തില്ല. എല്ലാവരുടെയും മുമ്പിൽ അങ്ങനെ ചെയ്തപ്പോൾ അവൾക്കു ബുദ്ധിമുട്ടായിട്ടുണ്ടാവും. റൂമിൽ ചെന്നിട്ട് സംസാരിക്കാം..
കുറച്ചു കഴിഞ്ഞപ്പോൾ മാം വന്നു പ്ലാൻ വരച്ചതിനു എനിക്ക് ആണ് ഫസ്റ്റ് എന്ന് പറഞ്ഞു. എല്ലാവരും എന്നെ അഭിനന്ദിച്ചു.. മിയ വന്നില്ല. എന്നെ മൈൻഡ് ചെയ്തില്ല. ആവണിക്ക് സന്തോഷായി.. പക്ഷെ എനിക്ക് വലിയ കാര്യമായി തോന്നിയില്ല.
ഏറ്റവും കൂടുതൽ സന്തോഷിച്ചത് മാം ആയിരുന്നു. എന്നെ ഫ്രീ ആയി കിട്ടിയാൽ അതിനുള്ള സമ്മാനം കിട്ടിയേനെ..
റൂമിൽ എത്തിയിട്ടും മിയ മിണ്ടുന്നില്ല.. ആവണിക്ക് ഒന്നും മനസിലായില്ല പാവം. ആരും കൂടുതൽ സംസാരിക്കാതെ കിടന്നുറങ്ങി.. രാത്രിയുടെ നിശബ്ദത വേട്ടയാടുന്ന വേളയിൽ ഒരു ആളനക്കം ഞാൻ അറിഞ്ഞു.. പൊടുന്നനെ ഞാൻ ഞെട്ടിയേണീറ്റ് നോക്കി.. എന്റെ അടുത്ത് ആരോ കിടക്കുന്നു. ഞാൻ മൊബൈൽ ഫ്ലാഷ് അടിച്ചു നോക്കി. മിയ!!!.
അവൾ മുഖം ബെഡിൽ പൂഴ്ത്തി കമിന്നു കിടക്കുകയാണ്. ഫ്ലാഷ് ഓഫ് ആക്കി അവളെ തട്ടി വിളിച്ചു മിണ്ടുന്നില്ല.
“”Sorry ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ “” ഞാൻ അവളോട് മാപ്പ് പറഞ്ഞെങ്കിലും എന്നോട് മിണ്ടുന്നില്ല.