അവസാനം അവളെ കൈപിടിച്ച് എന്റെ നേരെ തിരിച്ചു കിടത്തി.. പൊടുന്നനെ എന്നെ കെട്ടിപിടിച്ചു അവൾ പൊട്ടിക്കരഞ്ഞു..
“”ടീ എന്തായിതു.. ഞാൻ sorry പറഞ്ഞില്ലേ “” പറഞ്ഞു തീരുന്നതിനു മുൻപേ അവൾ എന്റെ വായ പൊത്തിപിടിച്ചു..
“”മതി..വിട്ടുകൊടുക്കില്ല ആർക്കും.. എനിക്ക് വയ്യടാ.. എനിക്ക് വേണം നിന്നെ. എനിക്ക് മാത്രം.. പ്ലീസ് “” കരച്ചിലടക്കാനാവാതെ അവൾ പറഞ്ഞു..
“”കരയല്ലേ എന്റെ പെണ്ണല്ലേ.. “”
“”പലപ്പോഴും നിങ്ങൾക്ക് വേണ്ടി ഞാൻ മാറിത്തരാറുണ്ട്.. പക്ഷെ ഇപ്പോൾ എനിക്കതിനു കഴിയുന്നില്ല.. ജോലി വരെ നിർത്തിപോയാലോന്നു ചിന്തിച്ചതാ.. “”
“” നീ പോയെന്നു കരുതി എല്ലാം തീരുവോ.. “” കരച്ചിൽ അടയ്ക്കിപിടിച്ചു ഞാൻ പറഞ്ഞു. അത് കേട്ട അവൾ എന്റെ ദേഹത്ത് കയറി കിടന്നു.. പുലരുവോളം… ഒരു വാക്കുപോലും പിന്നെ ആരും മിണ്ടിയില്ല..
രാവിലെ ഓഫീസിലേക്ക് ഇറങ്ങാൻ നേരം അപ്പുറത്തെ റൂമിലെ പെൺകുട്ടി ഞങ്ങളെ കണ്ടു വിളിച്ചു… അവളുടെ അച്ഛൻ ആണെന്വേഷിച്ചിരുന്നെന്നു പറഞ്ഞു. ഓരോ വാക്കുകൾക്കിടയിലും അവൾ എന്നെ നോക്കുന്നത് കണ്ടു രണ്ടു പേരും എന്നെയൊന്നു ഇരുത്തി നോക്കി. അപ്പോഴേക്കും ആ കുട്ടിയുടെ അച്ഛൻ വന്നു. ഞങ്ങൾ സംസാരിച്ചു. പുള്ളി ഏതോ ടെലിഫോൺ കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത്. പറ്റുമെങ്കിൽ ഓരോ കണക്ഷൻ എടുത്തു സഹായിക്കാൻ പുള്ളി പറഞ്ഞു. ഞങ്ങൾക്കെല്ലാം രണ്ടു കണക്ഷൻ വീതം ഉണ്ടായത് കൊണ്ടു തന്നെ വേണ്ടെന്നു പറഞ്ഞു.. അവസാനം പുള്ളിക്കാരന്റെ നിർബന്ധം കാരണം ഒരു ലാൻഡ് ലൈൻ കണക്ഷൻ എടുക്കാൻ തീരുമാനിച്ചു. പുള്ളികാരന് ഭയങ്കര സന്തോഷമായി. ഈ മാസത്തെ ടാർഗറ്റ് അച്ചിവ് ചെയ്യാൻ ആണത്രേ. ഇന്ന് വൈകുന്നേരം തന്നെ കണക്ഷൻ ശരിയാക്കാമെന്നു പറഞ്ഞു.. അത് കേട്ടുകൊണ്ടിരുന്ന ആ കുട്ടി എന്റെ കൈപിടിച്ച് thanks പറഞ്ഞു.. ഞാൻ അവളോട് അൽപ്പം ചിരിച്ചു സംസാരിച്ചു. അതിനെ കുറിച്ച് സംസാരിച്ചു സംസാരിച്ചു രണ്ടു പേരോടും ചെറിയൊരു വഴക്കും ഉണ്ടായി..