” ഉത്തരേ ഡ്രസ്സ് മാറുന്നെങ്കിൽ മാറ് രാധമ്മേടെ അടുത്ത് പോയിട്ട് വരാം…. ”
ആ വിഷയം അങ്ങു മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞതാണ്…
ഞാൻ ഇനി മാറുന്നില്ല… എന്നെ ആദ്യമായി കാണുന്നതല്ലേ നല്ലത് ഡ്രെസ്സിൽ ഇരിക്കട്ടെ…
അവളുടെ മറുപടി കേട്ട് ഞാൻ മൂളി
മ്മ്മ്..
എന്നാ ഞാനും മാറുന്നില്ല….
ഞാൻ കണ്ണിറുക്കി പറഞ്ഞു..
“എന്നാ പോവം..”
അവൾ ചോദിച്ചു..
മറുപടി പറയാതെ തന്നെ ഞാൻ പുറത്തിറങ്ങി. കൂടെ ഉത്തരയും….
ഞങളുടെ ഗേറ്റ് എത്തി..റോഡെത്തി….. അവരുടെ ഗേറ്റെത്തി… വീട്ടുപടിയെത്തി….
.. ഞങ്ങൾ അകതെത്തി…..
TV കണ്ടിരുന്ന ആനന്ദ് ചാടി എണീറ്റു. “ദൈവമേ …. ഇതാരാ…….” അവൻ ശ്വാസം വലിച്ചു വിടുന്ന സൗണ്ട് വലിയ ഉച്ചയിൽ ആരുന്നു…
എന്നെ കണ്ടതും അവൻ ഓടിവന്ന് മുറുക്കി കെട്ടിപിടിച്ചു….
ഹരിയേട്ടാ…. എത്ര നാളായി കണ്ടിട്ട് …
അവനെ രണ്ടു തോളിൽ പിടിച്ചു ഉയർത്തി..
“കൊച്ചെറുക്കാ…. നിന്റെ കല്യാണമാണോടാ…
ഞാൻ അവന്റെ മുടി ഉഴപ്പികൊണ്ട് ചോദിച്ചു…
“പെണ്ണ് കാണാൻ പോകുന്നതേ. ഉള്ളു ഹരിയേട്ടാ….”
എന്റെ ചോദ്യം കേട്ട് അവൻ പറഞ്ഞു..
ഉത്തര ഇതെല്ലാം കണ്ടു സന്തോടെ ചിരിച് കൈ കെട്ടി നോക്കി നില്കുകയായിരുന്നു..
“ഉത്തരേച്ചി… ഇരിക്ക്…”
ഉത്തര സംശയത്തോടെ അവനെ നോക്കി ചോദിച്ചു
പേരെങ്ങനെ…?
അതൊക്കെ ഞങ്ങൾ ഫുൾ അപ്ഡേറ്റ് ആണ്….
നിങ്ങളുടെ കല്യാണം അമ്മയെയും അച്ഛനെയും വീഡിയോ കാൾ ചെയ്ത് കാണിച്ച്… അന്ന് ഞാൻ അവധി എടുത്തു… എന്നിട്ടും സ്മിതയാന്റിയേ വീഡിയോ കാൾ ചെയ്തു.. അങ്ങനെ… അവൻ വാചാലനായി..