എനിക്ക് ഉള്ളിൽ ഒരു ചിരി വന്ന്…
അച്ഛൻ തുടർന്ന്…
നന്ദു പോയെ പിന്നെ. ആദ്യമായിട്ട ഒരു മംഗള കർമം നടക്കുന്നത്…. ഇത് നല്ല രീതിയിൽ നടത്തണം…
“നന്ദുന്റെ കാര്യം ഒക്കെ ഇവൻ പറഞ്ഞിട്ടുണ്ടല്ലോ.. ‘”
ഗോപച്ഛന്റെ ചോദ്യം ഉത്തരയോട് തിരക്കി…
അറിയം അഛാ………
അവൾ പറഞ്ഞു..
ഹാ… അവളുണ്ടാരുന്നേൽ….
ആനന്ദ് ഗോപച്ചന്റെ ഷോൾഡറിൽ കൈ അമർത്തുന്നത് ഞാൻ കണ്ടു….
നന്ദു എന്നും നമക്കൊരു തീരാ നഷ്ടം തന്നെയാ ഗോപച്ച… പിന്നെ ദൈവം അവൾക് അത്രയേ ആയുസ്സ് തന്നുള്ളൂ…. പക്ഷെ ഒരു ജീവിതംകാലം മുഴുവൻ അവളെ ഓർക്കാനുള്ള. നല്ല ഓർമ്മകൾ അവൾ നമ്മുക്ക് തന്നിട്ടുണ്ട്. അത് മതി…. എന്റെ വാക്കുകൾ കേട്ട് എല്ലാവരും കണ്ണു തുടക്കുന്നത് ഞാൻ കണ്ടു…
നാളെ തിരക്കില്ലെങ്കിൽ രണ്ടുപേരും വരണം….
വിഷയം മാറ്റാനായി അച്ഛൻ പറഞ്ഞതാണെന്ന് മനസിലായി…
ഞാൻ ഉത്തരയെ നോക്കി
ഒക്കെയല്ലേ എന്നെ കണ്ണു കൊണ്ട് ചോദിച്ചു…
“ആം … ”
എന്ന് സൈലന്റ് ആടയി മറുപടി തന്നു…
അച്ഛൻ ടൈം പറഞ്ഞാൽ മതി
..
9.30 യ്ക്ക് ഇറങ്ങണം
OK… ഗോപച്ഛന്റെ സമയത്തിന് ഞാൻ സമ്മതം പറഞ്ഞു….
അങ്ങനെ ഞാനും ഉത്തരയും ഒരുപാട് നേരം അവർ മൂന്നുപേരോടും സംസാരിച്ചു…. അതിനിടയിൽ ഉത്തര അമ്മയോടൊപ്പം അടുക്കളയിലേക്ക് പോകുന്നത് കണ്ടു….
എന്റെ വിശേഷങ്ങൾ എല്ലാം തിരക്കി.. പരീസിലെ ജോലി ഉപേക്ഷിച്ച് അച്ഛന്റെ കൂടെ കൂടിയ കാര്യം എല്ലാം പറഞ്ഞ്…
ഉത്തരയേയും പയ്യെ ഫീൽഡിലേക് ഇറക്കാനുള്ള ആഗ്രഹവും എല്ലാം..