“ചിലവൊക്കെ ഞാൻ എടുത്തോളാം. അച്ഛൻ സമ്മതിച്ചാൽ മതി. അത് ഇവിടൊരു വരുമാനവും ആവില്ലേ. ”
അച്ഛന്റെ മറുപടികേട്ട ഞാൻ ചോദിച്ചു…….
“അതെ… പക്ഷെ എന്നാലും…
മോനെ എങ്ങനാ ബുദ്ധിമുട്ടിക്കുന്നത്. അതു ശരിയല്ലല്ലോ… ” അച്ഛൻ സങ്കടരൂപേണ പറഞ്ഞു…
“അതെന്താ അച്ഛാ അങ്ങനെ… എന്റെ വീടല്ലേ ഇതും എനിക്ക് എന്റെ വീട്ടിലേക് ക്യാഷ് മുടക്കാൻ പറ്റില്ലേ.. ” അതുകേട്ടുകൊണ്ട് ഉത്തര പറഞ്ഞു….
“അച്ഛാ ഹരിയേട്ടൻ പറഞ്ഞത് കേൾക്
ഇപ്പോഴത്തെ നമ്മടെ അവസ്ഥ ഒന്ന് മാറണം എങ്കിൽ ഇങ്ങനെ എന്തെങ്കിലും കാര്യം ചെയ്തേ പറ്റു…”
(ഞാൻ ഉദ്ദേശിച്ചത് ഇവൾക്കും മനസിലായോ എന്നാ രീതിയിൽ ഉത്തരേ ഒന്ന് നോക്കി. )
ഞാൻ തന്നെ എല്ലാം നോക്കി ചെയ്തോളാം അച്ഛൻ കൂടെ നിന്നാൽ മതി..
മ്മ്. മോൻ എന്താന്ന് വച്ച ചെയ്.. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ അച്ഛനോട് പറയണം..
മൻവിയും അതുകേട്ടു പുഞ്ചിരി തൂകി..
ഇതിനിടയിൽ കപ്പയും തൈരുടച്ചതും ഞാൻ കഴിച്ചു കഴിഞ്ഞിരുന്നു. ഉത്തര കഴിക്കാൻ എടുത്തപ്പോഴേക്കും. ഞാൻ മുറ്റത്തേക് ഇറങ്ങി. മാവിൻ ചുവടു ലക്ഷ്യമാക്കി നടന്നു…
അപ്പോ തൻവി ഗേറ്റ് തുറന്നു വരുന്നത് കണ്ടു. ദൂരെ ഒരു ബൈക് സ്റ്റാർട്ട് ആക്കി പോകുന്ന സൗണ്ടും കേട്ടു..
“രാവിലെ എവിടെ പോയത…. ”
ഞാൻ ഇച്ചിരി ഉച്ചത്തിൽ ചോദിച്..
അമ്പലത്തിൽ…….. അവള് മറുപടി പറഞ്ഞു. പെട്ടന്ന് തന്നെ അകത്തേക്കു ഓടിപോയി……
മ്മ്മ്….. പെട്ടന്ന് തന്നെ കെട്ടിക്കേണ്ടി വരും…
(ഞാൻ മനസ്സിൽ ചിന്തിച്ചു )
ചുറ്റും വട്ടം കെട്ടിയ മാവിൻ ചുവട്ടിലിരുന്നു മൊബൈലിൽ പാട്ടു വച്ചു …..”ഞാനൊരു മലയാളി എന്നും മണ്ണിനു കൂട്ടാളി ” അൽപ സമയത്തിന് ശേഷം ഉത്തര എന്റെ അടുത്തേക് നടന്നടുക്കുന്നത് ഞാൻ കണ്ടു…..