“”…നീ ഹോസ്പിറ്റലിക്കൊണ്ടു വിട്ടാമാത്രംമതി… ഹോസ്റ്റലി ഞാമ്പൊയ്ക്കോളാ..!!”””
“”…പോകുവോ പോകാണ്ടിരിയ്ക്കുവോ… അതൊക്കെ നിന്റിഷ്ടം… പക്ഷേയീ കോപ്പൊന്നും ഞാങ്കൊണ്ടോവൂല്ല..!!”””
“”…അതിനു നീയല്ലല്ലോ ഞാനല്ലേ കൊണ്ടോവുന്നേ..??”””
“”…ഇതൊന്നുമെന്റെ വണ്ടീല് കൊണ്ടോവാമ്പറ്റില്ലെന്നാ പറഞ്ഞത്…!!”””
“”…അതെന്താ…??”””
“”…എന്റെ വണ്ടിയ്ക്കിതൊന്നും കൊണ്ടോവാനുള്ള വലിവുപോരാ…. നീ തന്നുണ്ടല്ലോ ഒരു കിന്റല്…. അതിന്റോടിതുങ്കൂടി കൊണ്ടൊവാൻ പറ്റൂല്ല…!!”””
“”…വേണ്ട.! നീ കൊണ്ടോവണ്ട… ഞാനൊരു ടാക്സിപിടിച്ചു വന്നോളാം… നീ ബൈക്കിൽപോര്… തീർന്നല്ലോപ്രശ്നം…!!”””
“”…അതിനു നിന്റെ വണ്ടിയ്ക്കെസ്കോർട്ടു വരാൻ ഞാനാരാ നിന്റെ തന്തയോ…??”””
“”…ഇഹ്.! എന്നാ നീയും എന്റെകൂടെ ടാക്സിയിൽ പോര്… തീർന്നല്ലോ..!!”””
“”…എന്നിട്ടു നിന്റെ ചെലവിലാ ഞാന്നടക്കുന്നേന്നു നെനക്കു പറഞ്ഞു നടക്കാനല്ലേ..?? ആ വേലത്തരോക്കെ മോൾടെ മനസ്സിലിരിയ്ക്കത്തേയുള്ളൂ..!!”””
“”…ശോ…! ഇതെന്തൊരു കഷ്ടാ… എന്നാ ഞാനും നിന്റോടെ ബൈക്കില് വരാം… ബാഗൊക്കെ ടാക്സിയിലും വിടാം… എന്താ പോരെ..??”””_ അതു പറയുമ്പോഴേയ്ക്കും അവൾടെ ക്ഷമ കെട്ടിരുന്നു…
“”…ആ.! എന്നിട്ടു നിന്റെ ബാഗു കൊണ്ടോവാൻ ഞാൻ സമ്മതിച്ചില്ലാന്നെന്റെ തന്തേനെ നിനക്കറിയിയ്ക്കണം… അല്ലേടീ…??”””_ അതോടെന്റുദ്ദേശമവൾക്കു മനസ്സിലായി…
ആ ബാഗിന്റെ പ്രശ്‌നത്തിൽ കോളേജിൽ പോകാതിരിയ്ക്കാനാണെന്റെ ലക്ഷ്യമെന്നു മനസ്സിലായതും അവളാ ഡ്രെസ്സിന്റെ ബാഗവിടെത്തന്നെവെച്ച് ബുക്സിന്റെ ബാഗിൽനിന്ന് ഏതൊക്കെയോ കുറച്ചു ബുക്സൂടി പെട്ടെന്നു വലിച്ചെടുത്തു ടേബിളിലേയ്ക്കിട്ടു…