അങ്ങനെ രണ്ടു മാസങ്ങൾ പിന്നിട്ടപ്പോൾ അവളെ കൂട്ടികൊണ്ട് പോകുന്ന ചടങ്ങുണ്ട് അങ്ങനെ അവളുടെ ഉപ്പയും ഉപ്പയുടെ അനിയത്തിയും ഒക്കെ വന്നു അവളെ കൂട്ടികൊണ്ട് പോയി.
പഴയ പോലെ ഇനി ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥ വന്നപ്പോൾ മറ്റൊരു ജോലി തേടണം എന്ന് മനസ് പറഞ്ഞു.
അങ്ങനെ ഞാൻ ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചു. ഡെലിവറി കഴിഞ്ഞിട്ട് പോകാമെന്നു കരുതി ഞാൻ കാത്തിരുന്നു.
അവൾക്കു അവിടെ കുഴപ്പമൊന്നും ഇല്ലെന്നു വിളിക്കുമ്പോഴൊക്കെ പറയുമ്പോഴും മനസ്സിൽ എന്തൊക്കെ നഷ്ടങ്ങൾ സങ്കടം കിടപ്പുണ്ടായിരുന്നു.
എന്തോ അവളെ കാണാൻ തോന്നുന്നു എന്ന് അങ്ങനെ ആദ്യത്തെ ഡെലിവറി ക്കു കൊണ്ട് പോയ ദിവസം ഉപ്പയുടെ കാൾ വന്നപ്പോൾ ചാടി വേഗം പുറപ്പെട്ടു.
ഹോസ്പിറ്റലിൽ ആണേൽ അത്യാവശ്യം തിരക്കും ഉണ്ട്പ്രൈ വറ്റ് ഹോസ്പിറ്റൽ ആയിരുന്നു. അതുകൊണ്ട് തന്നെ വേണ്ട സുരക്ഷ കാര്യങ്ങൾ അവർ നോക്കിക്കോളും എന്ന് മനസ് പറഞ്ഞു ഉപ്പ എന്നെ സമാധാനീപ്പിച്ചു.
ഒടുവിൽ അവൾ പ്രസവിച്ചു ഒരു ആൺ കുഞ്ഞിനെ കുഞ്ഞു വിരലുകളും കാലുകളും ഒക്കെ ആയി അവൻ കരയുവാണ് അവളുടെ പാൽ കുടിക്കാൻ.
അങ്ങനെ അവളെ കണ്ടു കുറച്ചു നാൾ കൂടെ ഇരുന്നു അവളെ അവളുടെ വീട്ടിലേക്കു കൂട്ടികൊണ്ട് പൊയ നാൾ ഞാൻ ഗൾഫിലേക്ക് പോയി.
ഒരു വർഷം കടന്നു പോയതറിഞ്ഞില്ല വരുമ്പോൾ എന്റെ അവസ്ഥ കുറച്ചു ഷീണിച്ചിട്ടുണ്ട് ജോലി ഭാരം കൂടുതൽ ആയിരുന്നു എങ്കിലും മനപ്രയാസം ഉണ്ടായിരുന്നെങ്കിലും ഉള്ളിൽ വച്ചു അവളെയുംൺകുഞ്ഞിനേയും കാണാൻ ഓടി എത്തി.