ഇതൊക്കെ എവിടെച്ചെന്നു നിൽക്കോന്നറിയാത്ത മട്ടിൽ ഞാനും…
“”…പിന്നെ ദെവസോമെന്നെ തല്ലും തെറിവിളീമായ് രുന്നു… അന്നെന്റൊപ്പം കോളേജിവന്നില്ലേ… അന്നെന്റെ ഫ്രണ്ട്സിന്റേം പ്രിൻസിപ്പാളിന്റേമൊക്കെ മുന്നിലിട്ടെന്നെ എന്തൊക്കെ പറഞ്ഞെന്നോ…?? കോളേജി ചെന്നുകയറാൻ വയ്യാത്ത സ്ഥിതിയാക്കി… എന്നിട്ടു നിർത്തിയോ…??”””_ ചോദ്യഭാവേന പറഞ്ഞുനിർത്തി ചെറിയമ്മ കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് പിന്നെയവൾ തുടർന്നത്,
“”…എന്നേണ്ടല്ലോ… എന്നെ കോളേജി വിടാണ്ടിരിയ്ക്കാമ്മേണ്ടി എന്റെ ബാഗും കോട്ടുമൊക്കെ എടുത്തിട്ടുപോയി… അന്നു ഞാമ്പറഞ്ഞില്ലേ, എന്റെ ബാഗു കാണുന്നില്ലാ.. കോട്ടു കാണുന്നില്ലാന്നൊക്കെ… അതൊക്കെ… അതൊക്കിവനെടുത്തിട്ടു പോയതാ… ഞാൻ കോളേജിപ്പോകാണ്ടിരിയ്ക്കാൻ വേണ്ടി…!!”””_ എന്നെ ചൂണ്ടിയവൾ പറഞ്ഞതും ചെറിയമ്മയെല്ലാം കേട്ടുകൊണ്ടെന്നെയൊന്നു നോക്കി…
ഞാനപ്പോഴും വെടികൊണ്ട പന്നീടെകൂട്ട് അനങ്ങാതെ നിന്നതേയുള്ളൂ…
ആ ഡോറിന്റെ ഭാഗത്തുവല്ലതും നിന്നാൽ മതിയാരുന്നു, ആവശ്യംവന്നാലിറങ്ങി ഓടുവേങ്കിലും ചെയ്യായ്രുന്നു…
“”…ഇത്രയൊക്കെ എന്നെ ദ്രോഹിച്ചിട്ടും ഞാൻ സയ്ച്ചു ചെറീമ്മേ… പക്ഷേ… പക്ഷേയിന്നലെ…”””_ ആ പറഞ്ഞുവന്നതു പൂർത്തിയാക്കാനാവാതെ കിതച്ചുകൊണ്ടവൾ തേങ്ങിയപ്പോൾ, ഇതിനൊരവസാനമില്ലേന്ന മട്ടിൽ ചെറിയമ്മയെന്നെ നോക്കി ദഹിപ്പിച്ചു…
എന്നിട്ടു മീനാക്ഷിയെ ആശ്വസിപ്പിയ്ക്കാനായി ചേർത്തുപിടിച്ചു…
“”…മീനൂ… മോളേ… നീ… നീയൊന്നു സമാധാനപ്പെട്…!!”””
“”…ഞാൻ… ഞാനെങ്ങനാ… എങ്ങനാ ചെറീമ്മേ സമാധാനപ്പെടുന്നേ…?? ഇവനിത്രയൊക്കെ കാണിച്ചിട്ടും ഇവനൊരാണെന്നു കരുതിയല്ലേ ചെറീമ്മേ ഞാനിവനൊപ്പമൊരു മുറീക്കഴിഞ്ഞേ…?? എന്നിട്ട്… എന്നിട്ടിവൻ…”””_ എന്റെ നേരേ വിരലുചൂണ്ടിക്കൊണ്ടു മീനാക്ഷി ഏങ്ങിയേങ്ങി കരഞ്ഞപ്പോൾ ചെറിയമ്മ അവൾടെമുഖം മാറിലേയ്ക്കു ചേർത്തമർത്തി അഴിഞ്ഞുകിടന്ന മുടിയിലും പുറത്തുമായി തടവി ആശ്വസിപ്പിയ്ക്കാൻ ശ്രെമിച്ചു…