ചെറിയമ്മയുടെയാ പോക്കുകണ്ടതും എന്റെ വൃത്തി ഒരുപടിയ്ക്കു കൂടിപ്പോയ മനസ്സെന്നോടു പറഞ്ഞു…
“”…ചെറീമ്മേ…!!”””_ പെട്ടെന്നാണ് മീനാക്ഷിയിൽനിന്നുമാ ശബ്ദമുയർന്നത്…
ഡോറു തുറന്നു പുറത്തേയ്ക്കിറങ്ങാനൊരുങ്ങിയ ചെറിയമ്മ അവൾടെ വിളി കേട്ടുനിന്നതും മീനാക്ഷിയോടി അവരുടെ അടുത്തെത്തിയിരുന്നു…
“”…ചെറീമ്മേ… നിയ്ക്ക് ചെറീമ്മേ… ഞാൻ… ഞാനൊന്നു പറഞ്ഞോട്ടേ…!!”””_
ചെറിയമ്മയുടെ കയ്യിൽപിടിച്ചുകൊണ്ട് മീനാക്ഷി കേണു…
കുറച്ചുമുന്നേ എന്നെ തല്ലിക്കെടുത്തിയ മീനാക്ഷിയിൽ നിന്നും അത്തരത്തിലൊരു പ്രതികരണം, അതെന്നെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്…
“”…പറ… ഇനി നിനക്കെന്തു നൊണയാ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിയ്ക്കേണ്ടേ…?? പറഞ്ഞോ… നമുക്കു നിന്റത്ര പഠിപ്പും വിവരോന്നൂല്ല… അതോണ്ടു നീയെന്തു പറഞ്ഞാലും ഞങ്ങളു വിശ്വസിച്ചോളാം… പറഞ്ഞോ… എന്താ നെനക്കു പറയേണ്ടിയെ..?? പറേടീ..!!”””_
തിരിഞ്ഞുനിന്നു മീനാക്ഷിയോടു ചെറിയമ്മയതു ചോദിയ്ക്കുമ്പോൾ അവരുടെ കണ്ണും നിറഞ്ഞിരുന്നു…
എപ്പോഴും തുള്ളിത്തെറിച്ച് വാതോരാതെ വർത്താനോമ്പറഞ്ഞ് നടക്കുന്ന ചെറിയമ്മയുടെ കണ്ണുകലങ്ങിയതു കണ്ടതും ഞാൻ ഷോക്കടിച്ച അവസ്ഥയിലായി…
മീനാക്ഷിയുടവസ്ഥയും മറ്റൊന്നായിരുന്നില്ല, അവൾടെ മുഖത്തും ആ ഞെട്ടൽ പ്രകടമായി കണ്ടു…
“”…ചെറീമ്മേ… ഞാൻ… ഞാൻ…”””_ അവരുടെ മുഖഭാവം കണ്ടതും എന്തു പറയണമെന്നറിയാതെ വിക്കിയ മീനാക്ഷിയെ, ഒന്നും പറയാൻ സമ്മതിയ്ക്കാതെ ചെറിയമ്മ കയ്യെടുത്തു തടഞ്ഞു…
“”…എനിയ്ക്കൊന്നും കേൾക്കണ്ട… ഞാൻ… ഞാൻ നിന്നെക്കുറിച്ചിങ്ങനൊന്നുമല്ല കരുതീരുന്നേ…?? നീ ഞങ്ങടെ മുന്നിക്കിടന്നെന്തെല്ലാമാ കാട്ടിക്കൂട്ടിയെ…?? നെനക്ക്… നെനക്കെങ്ങനെയാടീ ഇത്രേം അധഃപതിയ്ക്കാൻ സാധിച്ചേ…??”””_ വാക്കുകൾക്കു പിന്നാലെ വാക്കുകൾകൊണ്ടു ചെറിയമ്മയവളെ ക്രൂശിയ്ക്കാൻ തുടങ്ങിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ മീനാക്ഷി വീണ്ടും പൊട്ടിപ്പോയി…