എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Posted by

എന്നാലവൾടെ വെല്ലുവിളിയ്ക്കു മറുപടി കൊടുക്കുന്നതിനു മുന്നേ വേണ്ടെന്ന ഭാവത്തിൽ ചെറിയമ്മ കണ്ണുകാണിച്ചതു കൊണ്ടു മാത്രം തൽക്കാലം ഞാനടങ്ങി…

“”…എന്റെ മീനൂട്ടീ… നീയൊന്നടങ്ങിയേ… ഒന്നൂല്ലേലും നീയിവനെക്കാളും മൂന്നുനാലു വയസ്സിനു മൂത്തതല്ലേ…?? അതിന്റെയൊരു പക്വതയെങ്കിലും നീ കാണിയ്ക്കടീ പെണ്ണേ…!!”””_
ഒന്നുകൂടിയവളെ ചേർത്തുപിടിച്ചുകൊണ്ട് ചെറിയമ്മ പറഞ്ഞതും അവളു മലർന്നു ചെറിയമ്മയുടെ മുഖത്തേയ്ക്കു നോക്കി…

അപ്പോൾ ചെറിയമ്മ തുടർന്നു,

“”…മാത്രോല്ലാ… ഇവനെക്കാളും ബുദ്ധീം വിവരോം പഠിപ്പുമൊക്കെയുള്ളവളല്ലേ നീയ്… അപ്പൊ നീയെങ്കിലുമിതൊക്കെ കണ്ടറിഞ്ഞുവേണ്ടേ ചെയ്യാൻ..??”””_
ചെറിയമ്മയൊരു ചോദ്യഭാവത്തോടെ നോക്കീതും അവരെന്താണുദ്ദേശിയ്ക്കുന്നതെന്നു വ്യക്തമാകാതെ മീനാക്ഷി അവരെത്തന്നെ നോക്കിയിരുന്നു…

“”…മോളൊന്നാലോചിയ്ക്ക്… ഇപ്പൊത്തന്നെ ഈ കാര്യങ്ങളൊക്കെ പുറത്തറിയുവാണേൽ ആർക്കാ നാണക്കേട്… മോൾക്കോ അതോ ഇവനോ…??”””_ ചെറിയമ്മ ചോദിച്ചതും അവൾ തനിക്കാണെന്നയർത്ഥത്തിൽ കണ്ണുകാണിച്ചു…

…അതെന്താപ്പോ അങ്ങനെ…?? എനിയ്ക്കെന്താ നാണോം മാനോന്നുമില്ലേ..??_ എന്ന ഭാവത്തോടെയവരെ നോക്കുമ്പോളേയ്ക്കും ചെറിയമ്മ തുടർന്നിരുന്നു:

“”…ആണല്ലോ..?? അതാണുകാര്യം, ഇവനിപ്പൊവേണേൽ എന്തേലും പറഞ്ഞു കൈകഴുകാം… എന്നാൽ മോൾടെ കാര്യമങ്ങനല്ല…!!”””_ ഒന്നു നിർത്തിയശേഷം,

“”…ഞാനിവനെ ന്യായീകരിയ്ക്കുവൊന്നുമല്ല… ഇനി മോളു പറഞ്ഞപോലിവൻ നിന്നങ്ങനൊക്കെ ചെയ്തിട്ടുണ്ടേൽത്തന്നെ വേറാരേലുമത് വിശ്വസിയ്ക്കോന്നു മോൾക്കു തോന്നുന്നുണ്ടോ…?? ഒന്നൂല്ലേലുമിവൻ ചെയ്തതാന്നും പറഞ്ഞു നീയിവടെ കാട്ടിക്കൂട്ടിയതൊക്കെ ഞങ്ങളു കണ്ടതാണല്ലോ…??”””_ അതിനു മീനാക്ഷിയ്ക്കൊന്നും മറുത്തു പറയാനില്ലാതെ തലകുനിയ്ക്കാനേ കഴിഞ്ഞുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *