എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Posted by

“”…ഒന്നാലോചിയ്ക്ക്… ഞാന്തന്നെയീ റൂമിലെത്ര പ്രാവശ്യംവന്നിട്ടുണ്ട്… എന്നെങ്കിലുമൊരിയ്ക്കെ നിന്നെ നേരേ തുണിയുടുത്തു ഞാൻ കണ്ടിട്ടുണ്ടോ..?? നീ പറ..!!”””_ ഒരു പുഞ്ചിരിയോടെ ചെറിയമ്മ കൂട്ടിച്ചേർത്തതിനും മീനാക്ഷിയ്ക്കു മറുപടിയുണ്ടായിരുന്നില്ല…

പകരം, അപ്പോഴുമുടുത്തിരുന്ന ടവലിലേയ്ക്കൊന്നു നോക്കിയശേഷം, അതിന്റെ കുത്തുയർത്തി മുലച്ചാലു മറയ്ക്കാനാണവൾ ശ്രെമിച്ചത്…

“”…ഞാനീ പറഞ്ഞു വരുന്നത്, മോള് കള്ളംപറയുവാന്നല്ല… മോള് പറഞ്ഞതു സത്യോമായിരിയ്ക്കാം… പക്ഷേ ഇവിടാരും വിശ്വസിയ്ക്കത്തില്ല… ഇനി വിശ്വസിച്ചാലോ, അപ്പോഴും നഷ്ടം മോൾക്കു തന്നെയാ… അതറിയുന്നയാ നിമിഷം കീത്തു നിന്നെയിവടന്നടിച്ചിറക്കും… എന്നാലിതുമ്പറഞ്ഞു നിനക്കു നിന്റെ വീട്ടിച്ചെന്നുകേറാൻ പറ്റോന്നു തോന്നുന്നുണ്ടോ…?? അതുമില്ല… അതോണ്ടു ഞാമ്പറേണതു മോളൊന്നു കേൾക്ക്…”””_ പറഞ്ഞു മുഴുവിയ്ക്കാതെ ചെറിയമ്മ ദീർഘശ്വാസമെടുത്തതും ഞാനും മീനാക്ഷിയും ചെവികൂർപ്പിച്ചു…

മീനാക്ഷി, ചെറിയമ്മേടെ സാന്ത്വനവാക്കുകൾ കേട്ടതിലുള്ള ആശ്വാസത്താലാണു നോക്കിയതെങ്കിൽ, ഈ കാണിച്ചതൊന്നുമാരും വിശ്വസിയ്ക്കൂലെങ്കിൽ അതിപ്പോൾ ലാഭമായല്ലോ എന്ന സന്തോഷത്തോടുള്ള നോട്ടമായിരുന്നെന്റേത്…

“”…എന്തായാലും നിങ്ങളുതമ്മിൽ കെട്ടി… ഇനിയഡ്ജസ്റ്റു ചെയ്തു ജീവിയ്ക്കാനല്ലാതെ വേറെ വഴിയുണ്ടോ…??”””_
അതുംചോദിച്ചു ഞങ്ങളെ മാറിമാറി നോക്കിയതും മീനാക്ഷിയെന്തോ പറയാൻതുടങ്ങിയതാണ്…

പക്ഷേ, അതിനു സമ്മതിയ്ക്കാതെ ചെറിയമ്മ തടയുകയാണുണ്ടായത്…

Leave a Reply

Your email address will not be published. Required fields are marked *