എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Posted by

“”…ഓ.! അവളങ്ങനെ പറഞ്ഞെന്നുവെച്ച് നീയിങ്ങനാണോ ഒരു പെണ്ണിനോടു ചെയ്യേണ്ടിയെ…?? ഇനിയിവൾടെ സ്ഥാനത്തു കീത്തുവോ ശ്രീക്കുട്ടിയോ ആയിരുന്നേലും നീയിങ്ങനന്നെ ചെയ്യുവായ്രുന്നോ…?? ഇല്ലല്ലോ… അപ്പൊഴൊരു ഭർത്താവിന്റധികാരമല്ലേ നീയിവളോടെ കാട്ടിയേ…??”””_
ആ ആണെന്നുതന്നെ കൂട്ടിക്കോയെന്നാണ് പറയാൻവന്നതെങ്കിലും പറയുന്നത് ചെറിയമ്മയോടാണല്ലോന്നോർത്തു ഞാനതിനു മിണ്ടാതെ നിന്നപ്പോൾ,

“”…എടാ എങ്ങോട്ടും
പോവാനില്ലാണ്ട്, ആരും ചോദിയ്ക്കാമ്മരൂലെന്നുറപ്പുള്ളൊരു പെണ്ണിനോടിങ്ങനൊക്കെ കാട്ടുന്നതു വല്യാണത്തമൊന്നുമല്ല… പിന്നെ നിന്നോടവളങ്ങനൊക്കെ കാട്ടീട്ടുണ്ടേല് അതിനു തക്കതായെന്തേലുമൊക്കെ നീയും ചെയ്തിട്ടുണ്ടാവും… നിന്നെ ഞാനിന്നുമിന്നലേന്നും കാണാന്തുടങ്ങീതല്ലല്ലോ…??!!”””_ ഒരു പ്രത്യേകതാളത്തിൽ പറഞ്ഞുനിർത്തിയ ചെറിയമ്മ, തിരിഞ്ഞു മീനാക്ഷിയെ നോക്കി…

“”…മോളേ… ഇവനീ പറേണതൊന്നും മോളു കാര്യമാക്കണ്ട… ഈ കൊറച്ചെടുത്തു ചാട്ടമൊക്കെണ്ടന്നേയുള്ളൂ… ആളു തനി പൊട്ടനാ… കുഞ്ഞിലേ മുതൽക്കേ ബുദ്ധികൊറച്ചു പൊറകോട്ടായ്രുന്നതു കൊണ്ട് ഞങ്ങളൊരുപാടു ലാളിച്ചാ മോളേ ഇവനെ വളർത്തിയെ… അപ്പോളതിന്റേതായ കൊറേ പ്രശ്നങ്ങളവന്റെ സ്വഭാവത്തില് കാണുമെന്നുമറിയാം… പക്ഷേയതൊക്കെ മാറ്റിയെടുക്കാൻ നിന്നെപ്പോലെ പ്രായവും പക്വതയുമുള്ളൊരു പെണ്ണിനെക്കൊണ്ടു കഴിയോന്നു ഞങ്ങളു കരുതിപ്പോയി… പറയുന്ന ശെരിയല്ലെന്നറിയാം… എങ്കിലും പറഞ്ഞുപോവുവാ മോളേ, മോളു വിചാരിച്ചാലതു നടക്കോന്നു ചെറീമ്മയ്ക്കു വിശ്വാസോണ്ട്…!!”””_ പറഞ്ഞതും തൊണ്ടയിടറിപ്പോയ ചെറിയമ്മ കണ്ണുതുടച്ചതും മീനാക്ഷിയുടെ മുഖവും വല്ലാതാകുന്നതു ഞാൻ ശ്രെദ്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *