എന്നാൽ, എല്ലാത്തിലുമല്ലെങ്കിലും കുറച്ചൊക്കെ കാര്യങ്ങളിൽ എനിയ്ക്കുപറ്റിയ ജോഡിയാണെന്നവൾ ചുമ്മാ തെളിയിച്ചുതന്നു…
എന്താന്നല്ലേ…??
ഞാമ്പറഞ്ഞതൊക്കെയാ പൊട്ടത്തി രണ്ടുകാലേൽ നിന്നു വിശ്വസിച്ചു… അതന്നെ…
ബാത്ത്റൂമിന്റെ ഡോറിൽ ചാരിനിന്നു വിരലു കടിയ്ക്കുന്നതിനിടയിൽ കാര്യമായെന്തൊക്കെയോ ചിന്തിയ്ക്കുന്നതു കണ്ടപ്പോഴേ എനിയ്ക്കു സ്പാർക്കടിച്ചു…
“”…ആ… പിന്നൊരു കാര്യം…”””_
അവളെ ചിന്തയിൽനിന്നും തിരിച്ചുകൊണ്ടുവരാനൊരു മുഖവുരയിട്ടുകൊണ്ട് ഞാൻ തുടർന്നു,
“”… ഞാനകത്തു പോകുവാണെങ്കിലതു നിന്നെയൂക്കിയേനാവില്ല… മറിച്ച് നിന്നെ കൊന്നു കെട്ടിത്തൂക്കിയേനാവും… പിന്നെ കൊലക്കയറേ… കൊലക്കയറെനിയ്ക്കു പുല്ലാടീ… അതു നിന്നെ കൊന്നിട്ടുകൂടിയാവുമ്പം ചാവുമ്പഴും ഞാൻ ചിരിച്ചോണ്ടേ ചാവൂ… ഓർത്തോ നീയ്…!!”””_ കഴുത്തിൽ കുരുക്കു വീഴോന്നുകരുതി തട്ടിവിട്ടതാണേലും സംഗതിയേറ്റു…
മീനാക്ഷിയാകെ കൺഫ്യുഷനിലായി…
കേസുകൊടുക്കാൻ പോയാൽ പോലീസുകാരുംകേറി പൂശുമെന്നൊക്കെ പറഞ്ഞപ്പോൾ കക്ഷിയുമൊന്നു തളർന്നു…
പിന്നൊന്നും പറയാതെ ബാത്ത്റൂമിലേയ്ക്കു
കയറിയ അവൾ, കുളികഴിഞ്ഞിറങ്ങുന്നതുവരെ ഞാൻ തിരിഞ്ഞും മറിഞ്ഞും കട്ടിലിൽത്തന്നെ കിടന്നു…
“”…അതേ… ഇനി ഞാനായ്ട്ടു നിന്നുപദ്രവിയ്ക്കാനോ നിന്റൊറ്റ കാര്യത്തിലെടപെടാനോ വരത്തില്ല… നീയെന്നേമുപദ്രവിയ്ക്കരുത്… എന്താ പറ്റോ…??”””_ കുളികഴിഞ്ഞു മഞ്ഞയിൽ നീലപ്പൂക്കളുള്ള ചുരിദാർടോപ്പും കാൽവണ്ണവരെ ഇറക്കമുള്ള നീലപ്പാവാടയുമിട്ട് ടവലിൽ മുടിയും പൊതിഞ്ഞുകെട്ടി വന്നയവൾ, അങ്ങനെചോദിച്ചതും ഞാനാദ്യമൊന്നു കുഴങ്ങി…