ചങ്കിൽകൊണ്ടു നടന്നവന്മാർ സ്വന്തം പെങ്ങടെ കല്യാണത്തിനു മനഃപൂർവ്വമൊഴിവാക്കീതാന്നറിഞ്ഞപ്പോൾ മുഖത്തുവന്ന സന്തോഷമവനെ കാണിയ്ക്കരുതെന്നു തോന്നി…
പക്ഷേ തിരിഞ്ഞുനിന്നു കണ്ണുതുടയ്ക്കുമ്പോൾ കണ്ണുചിമ്മാതെ മീനാക്ഷിയെന്നെ നോക്കിയിരുപ്പുണ്ടായിരുന്നു…
എന്നാൽ ഞാനതു ശ്രെദ്ധിച്ചതായി ഭാവിച്ചില്ല…
എന്തിനാണവൾടെ മുന്നിൽകൂടി അപഹാസ്യനാവുന്നത് എന്ന ചിന്തയായിരുന്നെനിയ്ക്ക്…
അവനു പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞിട്ടും ഞാൻ മൗനം പാലിച്ചപ്പോൾ, അവൻ റൂമിനകത്തേയ്ക്കു വന്നെന്റെ തോളിൽ പിടിച്ചുകൊണ്ട്,
“”…ഡാ… എന്തായാലും കഴിഞ്ഞതു കഴിഞ്ഞു… നീ വാ… വീട്ടിലേയ്ക്കു പോവാം… നിന്നേം കൊണ്ടങ്ങോട്ടു ചെന്നാമതീന്നാ നിന്റെ ചെറിയമ്മേടെ ഓഡർ…!!”””_
എന്നു പറഞ്ഞതും രണ്ടാമതൊന്നാലോചിയ്ക്കാതെ ഞാനവന്റെ കൈതട്ടി മാറ്റി…
“”…വേണ്ടടാ… വേണ്ട… ഇനി ഞാനവിടെ വന്നിട്ടു ശ്രീക്കുട്ടീടെ ബ്രായും ഷെഡ്ഡീമൊക്കെ കാണുവാണേൽ അതുമെനിയ്ക്കെടുക്കാൻ തോന്നിയാലോ… അതോണ്ടുവേണ്ട…
എനിയ്ക്കു നിങ്ങളോടെ നടക്കാനുള്ള ബുദ്ധിയോ പക്വതയോന്നൂല്ല… അതുകൊണ്ടെന്നെ എന്റെ വഴിയ്ക്കു വിട്ടേക്ക്…!!”””_
ഉള്ളിന്റെയുള്ളിലെ പക നിമിത്തം മീനാക്ഷിയ്ക്കൊരു കൊട്ടും ശ്രീയ്ക്കിട്ടൊരു തട്ടുമെന്ന നിലയ്ക്കു ഞാനതു പറഞ്ഞപ്പോൾ രണ്ടിന്റേയും മുഖമൊരുനിമിഷം താഴ്ന്നു…
ശ്രീയെന്തു പറയണമെന്നറിയാതെ കുഴങ്ങിയപ്പോൾ മീനാക്ഷി മുഖംകുനിച്ചിരുന്നു പുതപ്പിലെ നൂലുകളിൽ വിരൽ കോർത്തുകൊണ്ടിരുന്നു…
എങ്കിലും, ഞാനവരെ ശ്രെദ്ധിയ്ക്കാത്ത ഭാവത്തിൽ അലമാരയിൽ നിന്നുമൊരു ഷേർട്ടെടുത്തു ധരിയ്ക്കാനായി തുടങ്ങിയപ്പോൾ ശ്രീ വീണ്ടുമടുത്തു വന്നു…