എന്നാലുള്ളിലെവിടെയോ ഒരു കുറ്റബോധം തോന്നിയതിനാലാവണം മീനാക്ഷി മറുത്തൊന്നും പറഞ്ഞില്ല…
കട്ടിലിലേയ്ക്കു താഴ്ന്നിറങ്ങി,
എല്ലാംകേട്ടു വെറുതെ കണ്ണുകളടച്ചു കിടക്കുകമാത്രം ചെയ്തു…
പിന്നധികമവിടെ നിയ്ക്കാതെ ഞാനും വീട്ടിൽനിന്നുമിറങ്ങി…
കോളേജിലേയ്ക്കു പോയാൽ അവന്മാരെയൊക്കെ ഫേസ് ചെയ്യണമല്ലോന്നോർത്ത് നേരേ പോയതു ഗ്രൗണ്ടിലേയ്ക്കാണ്…
കളിയ്ക്കാൻ മൂഡില്ലാതിരുന്നതിനാലും കുറച്ചുനാളായി മാറിനിൽക്കുകയായിരുന്നതിനാലും കരയ്ക്കിരുന്നു പ്രാക്ടീസു കാണുകമാത്രമാണു ഞാൻ ചെയ്തത്…
കോച്ച് പലപ്രാവശ്യം പ്രാക്ടീസിനു ക്ഷണിച്ചെങ്കിലും ഞാനിറങ്ങാൻ കൂട്ടാക്കീല…
മനസ്സുനിറയെ ഞാനാരുമല്ലാതായ്പ്പോയി
എന്നൊരു ചിന്തമാത്രമായിരുന്നു…
ആ മാനസികാവസ്ഥയിലിരിയ്ക്കുന്ന ഞാൻ ഗ്രൗണ്ടിലിറങ്ങിയെന്നാ കോപ്പുണ്ടാക്കാനാ…??!!
അന്നു സന്ധ്യവരെ അവിടെക്കൂടിയ ഞാൻ നേരമിരുട്ടു വീണശേഷമാണ് വീട്ടിലേയ്ക്കു കയറീത്…
സിറ്റ്ഔട്ടിൽ നിന്നും ഹോളിലേയ്ക്കു കയറുമ്പോൾ അമ്മയും കീത്തുവും ശ്രീക്കുട്ടിയുമിരുന്നു സീരിയലു കാണുന്നുണ്ടായിരുന്നു…
അവരെയാരെയും ശ്രെദ്ധിയ്ക്കാതെ റൂമിലേയ്ക്കു കയറാൻ തുടങ്ങിയപ്പോഴാണ് ഒരു കൈയിൽ ബൌളും മറുകൈയിൽ കുഞ്ഞൊരു പാത്രവുമായി ചെറിയമ്മ സ്റ്റെയറിറങ്ങി വന്നത്…
എന്നെക്കണ്ടതും അവരുടെ മുഖമൊന്നു വലിഞ്ഞുമുറുകി…
രാവിലത്തേതിന്റെ ബാക്കിയിനി മറ്റുള്ളവരുടെ മുന്നിലിട്ടു തകർക്കോന്നുള്ള ചെറിയൊരു പേടി തോന്നിയെങ്കിലും, അതിനെ അസ്ഥാനത്താക്കി അവരെന്നോട് അടുക്കളയിലേയ്ക്കു വരാനായി കണ്ണുകാണിച്ചു…