കുറച്ചു കഴിഞ്ഞപ്പോൾ അരുണും വന്ന് എന്റെയിടതു വശത്തായിരുന്നു…
മഹേഷിനും കാർത്തിയ്ക്കുമൊക്കെ എന്നോടുവന്നു മിണ്ടാൻ ചമ്മലായതിനാലും ഞാനിരുന്ന ബെഞ്ചിന്റെ തൊട്ടുമുന്നിലുള്ള ബെഞ്ചിലിരുന്നിരുന്ന ശ്രീ തിരിഞ്ഞുപോലും നോക്കാതിരുന്നതിനാലും അവന്മാരോടു വലിയ അടുപ്പമൊന്നുമില്ലാത്ത അരുണിനോടായെന്റെ സംസാരം മുഴുവൻ…
നീയൊക്കെ മിണ്ടീലേലും എനിയ്ക്കുവേറെ ആളുണ്ടെടാന്ന മട്ടിൽ…
പക്ഷേ, ആദ്യത്തെ പീരീഡ് കഴിഞ്ഞപ്പോളൊരു കാര്യമുറപ്പായി ശ്രീയും അവന്മാരും തമ്മിലടിച്ചു പിരിഞ്ഞിരിട്ടുണ്ട്…
അവന്മാരാരേയും ശ്രീ അടുപ്പിയ്ക്കുന്നതു കൂടിയില്ല…
അതുകണ്ടപ്പോൾ എന്തോ ഒരു സന്തോഷം, അതിന്റെ കാരണമെന്താണെന്നറിയില്ലേലും…
“”…നീയെന്താ മഹേഷിന്റനിയത്തീടെ കല്യാണത്തിനു വരാഞ്ഞേ…??”””_ മിസ്സിന്റെ കണ്ണുവെട്ടിച്ച് എന്തൊക്കെയോ സംസാരിയ്ക്കുന്ന കൂട്ടത്തിൽ അരുണെന്നോടു ചോദിച്ചു…
അതിന്,
“”…ഓ..! സുഖമില്ലാരുന്നെടാ…!!”””_
എന്നു ഞാനൊതുക്കിയ മട്ടിൽ മറുപടികൊടുത്തു…
“”…ഓഹ്.! എന്റെ മോനേ… നീ വരണോരുന്ന്… എന്നാ അടിയായ്രുന്നെന്നോ… എന്റേക്കെ കണ്ണുതള്ളിപ്പോയി…!!”””
“”…അടിയോ..?? എന്തിന്..?? ആരു തമ്മില്..??”””_ ഞാൻ ചോദിച്ചുപോയി…
“”… അപ്പൊ നീയൊന്നുവറിഞ്ഞില്ലേ…?? ശ്രീനാഥൊന്നും പറഞ്ഞുമില്ലേ…??”””_
അവനതിശയത്തോടെ ചോദിച്ചപ്പോൾ ഞാനില്ലെന്നഭാവത്തിൽ ചുമൽകൂച്ചി…
“”…അതെന്തോപറ്റി നിന്നോടു പറയാഞ്ഞേ…??”””
“”…എന്റെ പൊന്നുമൈരേ… നീ കാര്യമെന്താന്നു വെച്ചാ കൊണ… കൊറേ നേരായ്ട്ടവൻ…”””_ ഇട്ടു ലാഗടിപ്പിച്ചപ്പോൾ ഞാൻ പരിസരംമറന്നു കലിപ്പായി…