അപ്പോൾത്തന്നെ ബാഗുമെടുത്തെഴുന്നേറ്റു…
എല്ലാംകേട്ടു മിഴിച്ചിരുന്ന അരുണിനെ മാറ്റി ബെഞ്ചിൽനിന്നുമിറങ്ങുമ്പോൾ,
“”…എടാ… നീയിത്രേം പറഞ്ഞില്ലേ… ഇനി നമുക്കു പറയാനുള്ളകൂടി കേക്ക്…!!”””_
എന്നും പറഞ്ഞുകൊണ്ടു കാർത്തിയെന്റെ കൈയ്ക്കു കേറിപ്പിടിച്ചു…
“”…ഇനിയെന്തോ കേൾക്കാൻ…?? ഒന്നുകേട്ടതിനുള്ള മറുപടിയായി വീട്ടിക്കേറി തല്ലാണ്ടിരുന്നത്, അതിനുള്ളർഹതപോലും എനിയ്ക്കില്ലെന്നു നീയൊക്കെ മനസ്സിലാക്കിച്ചു തന്നതുകൊണ്ടാ… അല്ലായ്രുന്നേൽ ഈ ഇരിയ്ക്കുന്നതിൽ പലരുമിന്നിവടെ കാണില്ലായ്രുന്നു… അറിയാലോന്റെ തനിക്കൊണം…!!”””_ അതുകൂടി കൂട്ടിച്ചേർത്തുകൊണ്ട് അവന്റെ കയ്യും തട്ടിയെറിഞ്ഞു ക്ലാസ്സിൽനിന്നുമിറങ്ങി നടക്കുമ്പോൾ ഒരുത്തന്റെ വായിൽപ്പോലും നാവുണ്ടായിരുന്നില്ല…
എന്റെ നെഞ്ച് നീറുന്നതു കാണാനുളള കണ്ണും…
അന്നത്തെ ദിവസവും അവിടവിടെയായി തെണ്ടിത്തിരിഞ്ഞാണ് ഞാൻ വീട്ടിലെത്തീത്…
സീരിയലും വെച്ചിരുന്ന അമ്മയേയോ കീത്തുവിനോ ശ്രെദ്ധിയ്ക്കാതെ
ഹോളിൽനിന്നും സ്റ്റെയർകയറാൻ തുടങ്ങീപ്പോഴാണ് അടുക്കളയിൽനിന്നും നൈറ്റിയിൽ കൈയും തുടച്ചുകൊണ്ടുവന്ന ചെറിയമ്മ,
“”…ഡാ… നാളെ മീനാക്ഷി കോളേജിപ്പോണുണ്ട്…!!”””_ എന്നും പറഞ്ഞടുത്തേയ്ക്കു വന്നത്…
“”…അതിനു ഞാനെന്താ ആനേം അമ്പാരിയുമായ്ട്ടവൾക്ക് താലപ്പൊലിയെടുക്കണോ…??”””
“”…നീയൊരു പൊലീമെടുക്കണ്ട… രാവിലവളെ കോളേജിക്കൊണ്ടോയ് വിടണം… അത്രേയുള്ളൂ…!!”””
“”…എനിയ്ക്കു പറ്റത്തില്ല…!!”””_ രണ്ടാമതൊന്നു ചിന്തിയ്ക്കാതുള്ള എന്റെ മറുപടികേട്ടതും ചെറിയമ്മയ്ക്കു വിറഞ്ഞുവന്നു…