ഞാനടുത്തേയ്ക്കു ചെന്നതും,
“”…ഡാ… നിനക്കു നമ്മുടെ മാധവമ്മാമ്മയെ അറീലേ… ചെറയ്ക്കലുള്ള…??”””_
എന്നുംചോദിച്ചു ചെറിയമ്മ തലയുയർത്തി നോക്കി…
അതിനു ഞാൻ ചുമൽകൂച്ചിക്കൊണ്ട് അറിയില്ല എന്നാംഗ്യം കാട്ടുകയും ചെയ്തു…
ഉടനെ അമ്മ,
“”…ഞാനപ്പോഴേ പറഞ്ഞില്ലേ, പിള്ളേർക്കറിയാൻ വഴീല്ലാന്ന്… ഇവർക്കറിവായശേഷം മാമനെന്തേലും കാര്യത്തിനിങ്ങോട്ടു വന്നിട്ടുണ്ടേലല്ലേ പിള്ളേരറിയൂ…!!”””_ അതു പറയുമ്പോൾ അമ്മയുടെ മുഖത്തെന്തോ ഇഷ്ടക്കേടുള്ളതു പോലെ തോന്നി…
എന്നാലതിനുള്ളുത്തരം അപ്പോൾത്തന്നമ്മയുടെ വായിൽനിന്നും വീഴുകേം ചെയ്തു…
“”…അന്നുതന്നെ കീത്തൂന്റെ നിശ്ചയത്തിനെന്തോരം വിളിച്ചതാ… എന്നിട്ടാ നടക്കാമ്മേലാത്ത അമ്മായിമാത്രാ വന്നേ…!!”””_
അതു പറഞ്ഞതോടെ കീത്തൂന്റെ എൻഗേജ്മെന്റിനു വരാത്തതിലുള്ള കലിപ്പാണമ്മയ്ക്കെന്നു മനസ്സിലായി…
“”…അതിനു രശ്മീടെ നിശ്ചയംവിളിച്ചിട്ടു നീ പോയോ…?? ഇല്ലല്ലോ…?? എന്നിട്ടു നിന്റമോൾടെ ചടങ്ങിനവരു വരണോന്ന്… നടന്നതുതന്നെ…!!”””_
ചെറിയമ്മേടെയാ മറുപടി ചെല്ലേണ്ട താമസം, അമ്മയടങ്ങി…
അതുകേട്ടതും മീനാക്ഷിയും ശ്രീക്കുട്ടിയും മുഖത്തോടു മുഖംനോക്കി അമർത്തി ചിരിയ്ക്കുന്നുണ്ടായിരുന്നു…
“”…അതേ… നിങ്ങളെന്തോത്തിനാ എന്നെ വിളിച്ചേന്നു പറ…!!”””_
അവരുടെയിടയിൽ നിൽക്കാനുള്ള അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടാണ് ഞാനതു പറഞ്ഞത്…
“”…എടാ… നമ്മടെ രശ്മീടെ കല്യാണമാ മറ്റെന്നാള്…!!”””_
അതീ രശ്മിയെന്നു പറയുന്നത്, അമ്മയുടെ മൂത്തമാമനായ മാധവമേനോന്റെ കൊച്ചുമോളാണ്…
സത്യത്തിലീ പറയുന്ന ടീംസിനെയൊന്നും കണ്ടയോർമ്മപോലും ഞങ്ങൾക്കില്ല…