അവൾടേന്നിടി കിട്ടിയ കൈ അപ്പോഴുമനങ്ങുന്നുമില്ല…
…മൈര്.!
മീനാക്ഷിയേയും മനസ്സിൽ പ്രാകിക്കൊണ്ട് കട്ടിലിൽനിന്നുമെഴുന്നേറ്റപ്പോളാണ് കട്ടിലിൽ സാധാരണ കാലുവെയ്ക്കുന്ന ഭാഗത്തു തെക്കുവടക്കായി കിടക്കുന്നയാ പൊന്നോമനമോളെ ഞാൻ കാണുന്നത്…
രാത്രിയിലെ അങ്കത്തിൽ നിലത്തുപോയ തലയിണയെടുത്തു വിലങ്ങനെ കെട്ടിപ്പിടിച്ച് അതിൽത്തന്നെ തലയുംവെച്ചു കവിഴ്ന്നു കിടന്നുറങ്ങുവാണ് കക്ഷി…
തലയിണയിലേയ്ക്കു പടർന്നുകിടക്കുന്ന മുടിയിഴകൾക്കിടയിൽ ഒന്നുമറിയാതെ കണ്ണുമടച്ചുറങ്ങുന്ന നിഷ്കളങ്കമായ മുഖം…
…അയ്യോടാ.! എന്തൊരഭിനയം..!!_
അവളെനോക്കി പിറുപിറുത്തുകൊണ്ട് ഞാൻ ഫ്രഷാവാനായി പോയി…
പെട്ടെന്നു കുളിച്ചെന്നുവരുത്തി തിരിച്ചിറങ്ങിയപ്പോൾ കട്ടിലിലിരുന്നാടുകയായിരുന്നു മീനാക്ഷി…
മുടിയൊന്നുമൊതുക്കിക്കെട്ടാതെ തലകുമ്പിട്ടിരിയ്ക്കുന്നതു കണ്ടപ്പോളേ ഉറക്കംശെരിയായിട്ടില്ലെന്നു മനസ്സിലായി…
…ഒറ്റയടിയ്ക്കുറക്കീട്ട് ആ ഉറക്കമൊന്നു ശെരിയാക്കിക്കൊടുത്താലോഎന്നൊന്നാലോചിച്ചതാ…
…നീയൊന്നടങ്ങിയിരി മൈരേ… എന്തിനാണാവശ്യമില്ലാണ്ടുപോയ് ചോദിച്ചു മേടിയ്ക്കുന്നത്..??_ മനസ്സെന്നു പറയുന്ന കാരണവരതിനെ എതിർത്തപ്പോൾ പിന്നൊന്നും ചെയ്യാൻ നിൽക്കാതെ അലമാരയ്ക്കുള്ളിൽനിന്നും ഞാൻ തുണി തിരയാൻ തുടങ്ങി…
അപ്പോഴേയ്ക്കും തോളിലൊരു ടവലും കൈയിലുടുത്തു മാറാനുള്ള തുണിയുമായി മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കേറിപ്പോകയും ചെയ്തു…
ഒട്ടും വൈകാതെതന്നെ ഞാൻ ഡ്രെസ്സും ചേഞ്ചുചെയ്തു താഴേയ്ക്കുവന്നപ്പോൾ അമ്മയും ചെറിയമ്മയും ശ്രീക്കുട്ടിയുമവിടിരുന്നു കൊടികുത്തിയ ചർച്ച…