പെട്ടെന്നാണ് അവളിൽനിന്നുമൊരേമ്പക്കം പുറത്തുവന്നത്… തലയുയർത്തി നോക്കിയപ്പോൾ നെഞ്ചിൽ കൈവെച്ചുകൊണ്ട് ഒന്നുകൂടി അവളിട്ടു….
…ഈ മൈരിന്റെ തൊണ്ടക്കുഴീലു വല്ല ഡോൾബീസിസ്റ്റവും കണക്ട്ചെയ്തിട്ടുണ്ടോ… മനുഷ്യനെ പേടിപ്പിയ്ക്കാനായ്ട്ട്.!
കുറച്ചു കലിപ്പോടെതന്നെ അവളെ നോക്കുമ്പോൾ, അവളൊരാക്കിയ ചിരിയോടെ വീണ്ടുമേമ്പക്കത്തിനായി മുതിർന്നു…
പക്ഷേ ആ സാധനം പുറത്തുവരാതെ വന്നപ്പോൾ, എന്നെ മനപ്പൂർവ്വം ശല്യഞ്ചെയ്യാനുള്ള അവൾടെ അടവാണെന്നെനിയ്ക്കു മനസ്സിലായി…
പക്ഷേ, സംയമനംപാലിച്ച് ഞാൻ പ്രതികരിയ്ക്കാതിരുന്നതുകൊണ്ടാവണം ചെറിതായൊന്നു ചൂളിക്കൊണ്ടവൾ പ്ളേറ്റുമെടുത്ത് അടുക്കളയിലേയ്ക്കു നടന്നത്…
ഞാനും കൂടുതല് ലാഗാക്കാതെ പെട്ടെന്നു കഴിച്ചുതീർത്തെഴുന്നേറ്റ് പ്ളേറ്റുംകഴുകിവെച്ച്, വണ്ടിയുടെ കീയുമെടുത്തു പുറത്തേയ്ക്കിറങ്ങി…
ലക്ഷ്യം ഗ്രൗണ്ടുതന്നെയായ്രുന്നു…
വൈകുന്നേരംവരെ അവിടെ സമയംചിലവാക്കുവാണേൽ, മീനാക്ഷിയുടെ ശല്യവുമുണ്ടാകില്ല…
ഒരു കൊലപാതകമൊഴിവാക്കുവേം ചെയ്യാം… അതായിരുന്നെന്റെ മനസ്സിൽ…
എന്നാൽ ഗ്രൗണ്ടിലെത്തിയപ്പോൾ അവിടൊരു പട്ടിക്കുഞ്ഞുപോലുമില്ല…
സാധാരണ ഞായറാഴ്ചകളിൽ ടൂർണമെന്റുണ്ടാവുമെന്ന ചിന്തയിലായിരുന്നു ഞാൻ…
ഉടനെ, കാര്യമെന്താണെന്നറിയാനായി കൊച്ചിനെ വിളിച്ചപ്പോൾ അങ്ങോരിട്ടു ഫോണുമെടുത്തില്ല…
മൊത്തത്തോടെ നിരാശയിലായതും മറ്റുവഴികളില്ലാതെ വീട്ടിലേയ്ക്കു തിരിച്ചുപോരാൻ ഞാൻ നിർബന്ധിതനാകുവായ്രുന്നു…
അങ്ങനെ തിരിച്ചുവന്ന്,
വണ്ടി പോർച്ചിലേയ്ക്കു കയറ്റിവെച്ച്, വീട്ടിനകത്തേയ്ക്കു കയറുമ്പോൾ ഏതോ സിനിമയുമൊക്കെവെച്ചു ഹോളിൽത്തന്നെ കുത്തിപ്പെടഞ്ഞിരിപ്പുണ്ടായ്രുന്നു മീനാക്ഷി…