എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

എന്നാൽ അകത്തേയ്ക്കു വന്നുടനേ മീനാക്ഷി, അലമാരയ്ക്കു നേരേതിരിഞ്ഞു…

അതിന്റെ വലിയ കണ്ണാടിയിൽ മുഖംനോക്കി തൃപ്തിപ്പെടുന്നതു കണ്ടപ്പോളെനിയ്ക്കത്ര സുഖിച്ചില്ല,

“”…എന്നെയൂട്ടാനായ് പാചകോക്കെ പഠിച്ചിട്ടെന്തായ്..?? വെളമ്പിവെച്ചോ..??”””_ ചൊറിമോഡിൽത്തന്നെ ഞാനങ്ങനെ ചോദിച്ചപ്പോൾ,

“”…ആം.! അവടെ പട്ടിയ്ക്കു കൊടുക്കണ പാത്രത്തേലെടുത്തു വെച്ചിട്ടൊണ്ട്… പോയെടുത്തുകഴിച്ചോ..!!”””_ ന്നായിരുന്നു അവൾടെമറുപടി…

അതിന്,

“”…ആ… അതങ്ങനല്ലേ വരൂ… നിന്റെതള്ള നിന്റെതന്തയ്ക്കു കൊടുക്കുന്നകണ്ടല്ലേ നീ പഠിയ്ക്കൂ..!!”””_
ഞാനങ്ങനെ പറഞ്ഞതും, കണ്ണാടിയ്ക്കു മുന്നിൽനിന്നും മീനാക്ഷി ചാടിത്തുള്ളിക്കൊണ്ടു തിരിഞ്ഞു,

“”…ദേ.. എന്റെ വീട്ടുകാരെപ്പറഞ്ഞാലുണ്ടല്ലോ… എപ്പഴ്ത്തേമ്പോലെ ഞാങ്കേട്ടോണ്ടു നിയ്ക്കത്തില്ല..!!”””

“”…പിന്നെ… നീയെന്നെന്തോ കാണിയ്ക്കും..??”””_ വെറുംപുച്ഛത്തോടെ ഞാനതുചോദിച്ചതും കലിതുള്ളിയെന്റെ നേരേവന്ന മീനാക്ഷി, പെട്ടെന്നെന്തോ ഓർത്തിട്ടെന്നമാതിരി സഡ്ഡൻബ്രേക്കിട്ടുനിന്നു…

അതുകണ്ടതും,

“”…എന്താഡീ..?? എന്തുപറ്റി നെനക്കെന്നെ തല്ലണ്ടേ..?? വാഡീ വാ..!!”””_ കട്ടിലിൽ ചമ്രംപടഞ്ഞിരുന്നു ഞാൻവീണ്ടും വെല്ലുവിളിച്ചു…

പക്ഷേ,

“”…അതേ… എനിയ്ക്കു നിന്നോടു തല്ലുകൂടാൻ വല്യ താല്പര്യോന്നുമില്ല… നീ നിന്റെ കാര്യന്നോക്കിപ്പോയേ..!!”””_ അവളങ്ങനെ തിരിച്ചുപറഞ്ഞപ്പോൾ മീനാക്ഷിയ്ക്കും വിവരംവെച്ചോന്നുള്ള ചിന്തയായെനിയ്ക്ക്…

“”…അതെന്താടീ നെനക്കു താല്പര്യോല്ലാത്തേ..?? എന്റേന്നിടി കൊള്ളോന്നൊള്ള പേടികൊണ്ടാണോ..??”””_ ചുണ്ടുകോട്ടിക്കൊണ്ട് ഒരു പുച്ഛഭാവത്തിൽ ഞാൻവീണ്ടും ചൊറിഞ്ഞതും,

Leave a Reply

Your email address will not be published. Required fields are marked *