“”…കുറച്ചുമുന്നേയല്ലേ ഞാൻവിളിച്ചു തത്തയെപ്പറഞ്ഞു പഠിപ്പിയ്ക്കുമ്പോലെ നിന്റടുക്കെപറഞ്ഞത്… ഇനീം നിങ്ങളിതിന്റെപേരിൽ തല്ലുകൂടാനാണുദ്ദേശമെങ്കില് എന്റെകാര്യം മറന്നേക്ക്… ഞാനിനിയങ്ങോട്ടു വരുന്നില്ല..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തു ചെറിയമ്മ…
“”…എന്റെ ചെറിയമ്മേ… അതിനു ഞാമ്പറേണതു നിങ്ങളൊന്നു കേക്ക്… ഞാൻ…”””
“”…എനിയ്ക്കൊന്നും കേക്കണ്ട… മര്യാദയ്ക്കു ഞാമ്പറേണതനുസരിച്ചോ… പോയിട്ടാ പെണ്ണിന് എത്രയാന്നുവെച്ചാലരിയിട്ടു കൊട്… പെട്ടെന്നാവട്ടേ..!!”””_ ഞാൻ പറഞ്ഞതുപോലും കേൾക്കാൻനിൽക്കാതെ ചെറിയമ്മ വീണ്ടുമോഡറിട്ടപ്പോൾ എനിയ്ക്കുമങ്ങോട്ടു പൊളിഞ്ഞുകേറി,
“”…നടക്കത്തില്ല… ഞാനിട്ടു കൊടുക്കത്തില്ല..!!”””_ വാശിവിടാതെ ഞാനുമൊഴിഞ്ഞു…
“”…നടക്കും… നീയിട്ടു കൊടുക്കും..!!”””_ അതേവാശിയിൽ ചെറിയമ്മയും തിരിച്ചടിച്ചു…
എന്നിട്ട്,
“”…നീ ഫോണാ പെണ്ണിന്റേക്കൊടുത്തേ… അവളോടുപറഞ്ഞതെന്താ അവളുചെയ്യുന്നതെന്താ..??”””_ അത്യാവശ്യം നല്ല ദേഷ്യത്തിൽ തന്നെയായിരുന്നു ചെറിയമ്മ…
ഞാനുടനേ ഫോണവൾക്കു നേരേനീട്ടി…
അതുവാങ്ങി ചെവിയോടു ചേർത്തവൾ ഹലോവെച്ചതും അവിടെന്നു നല്ലതു കേട്ടെന്നുതോന്നുന്നു…
ഉണ്ടക്കണ്ണൊക്കെയൊന്നു ചിമ്മിയടഞ്ഞു…
“”…അല്ല… ചെറീമ്മേ… ഞാനൊന്നുപറഞ്ഞോട്ടേ…”””_ എന്നൊക്കെ പറഞ്ഞുകൊണ്ടവൾ ശ്രെമിച്ചുനോക്കിയെങ്കിലും പുള്ളിക്കാരി അപ്പുറത്തു തകർക്കുകയായിരുന്നു…
അതു മീനാക്ഷിയുടെ മുഖഭാവത്തിൽനിന്നും വ്യക്തവുമായി…