കുറേക്കഴിഞ്ഞവൾ വീണ്ടും ചെറിയമ്മയെ വിളിയ്ക്കുന്നതുകണ്ടു…
എഴുന്നേറ്റുമാറിനിന്നുള്ള സംസാരമായതിനാൽ എനിയ്ക്കൊന്നും
കേൾക്കാനൊത്തില്ല…
ഞാൻ അരിയിട്ടുകൊടുക്കില്ലാന്ന് ചെറിയമ്മയ്ക്കും ബോധ്യമായതുകൊണ്ടാവും വേറെന്തോക്കെയോ അവിടെന്നു പറയുന്നകണ്ടു…
അതുങ്കേട്ടു അടുക്കളയിലേയ്‌ക്കോടിയ മീനാക്ഷി പോയതിലുംവേഗത്തിൽ തിരിച്ചു വരുന്നതുകണ്ട് എന്റെ ചുണ്ടിൽ ചിരിപൊട്ടി…
“”…അരിക്കലമെവിടെടാ..??”””_ ചീറിക്കൊണ്ടുള്ളയാ ചോദ്യത്തിനൊപ്പമവൾ അടുത്തേയ്ക്കെത്തീതും,
“”…ശോ.! ഞാനതുപറയാമ്മറന്നു… കുറച്ചുമുമ്പൊരു ബാഗുമെടുത്തെങ്ങോട്ടോ പോണകണ്ടു… ടൂറുപോകുവാന്നാ പറഞ്ഞേ…. പെട്ടന്നുചെന്നാൽ ബാസ്റ്റാന്റിവെച്ചുപിടിക്കാം..!!”””
വീണ്ടും തളിച്ചുപറഞ്ഞപ്പോൾ ഗ്ലാസ്സും ഞാൻ അടിച്ചുമാറ്റിയതാണെന്നവൾക്കു ബോധ്യമായിക്കാണും…
ഉണ്ടക്കണ്ണുംമിഴിച്ചെന്നെ നോക്കിയ അവളോട്,
“”…നീ തിന്നുന്നതെനിയ്ക്കൊന്നു കാണണമെടീ… നീയിനി ആരെയൊക്കെ വിളിച്ചൂന്നുപറഞ്ഞാലും നീ തിന്നണേലിനി ഞാൻ വിചാരിയ്ക്കണം..!!””” എന്നുകൂടി തട്ടിവിട്ടു…
അതോടിനി ചെറിയമ്മേവിളിച്ചാലും രക്ഷയില്ലെന്നവൾക്കു ബോധ്യവുമായി…
വയറും തിരുമ്മിക്കൊണ്ടവൾ സോഫയിലേയ്ക്കു ചായുന്നതുകണ്ടതിന്റെ സന്തോഷത്തോടെ ഞാൻ റിമോട്ടെടുത്തു ചാനലുകളോരോന്നായി മാറ്റിക്കളിയ്ക്കുമ്പോഴാണ് പെട്ടെന്നൊരു തേങ്ങൽ കേൾക്കുന്നത്…
കൂട്ടത്തിൽ എലി കരയുമ്പോലൊരു മൂളലും…
എന്താണു സംഭവമെന്നറിയാതെ ചുറ്റിലുമൊന്നു തലചെരിച്ചു നോക്കുമ്പോൾ വയറും പൊത്തിപ്പിടിച്ചിരുന്ന് ഏങ്ങലടിയ്ക്കുവായിരുന്നു മീനാക്ഷി…