എന്നാലെന്റെ ശബ്ദം കേട്ടിട്ടുമവളതു ഗൗനിച്ചുകൂടിയില്ല, പകരം കരച്ചിലിന്റെശബ്ദം കൂടിക്കൂടിവന്നു…
അതോടെ സംഗതി പന്തിയല്ലെന്നെനിയ്ക്കു മനസ്സിലായി…
ഇനിയുമിവൾടെ കുണ്ടിനോക്കിനിന്നാൽ നാട്ടുകാരുടെ വായിലിരിയ്ക്കുന്നതുകൂടി കേൾക്കേണ്ടിവരും…
അതോടെങ്ങനേലും മീനാക്ഷിയെ എഴീപ്പിച്ചുവിടണമല്ലോന്നുള്ള ചിന്തയായെനിയ്ക്ക്…
“”…നീയിവിടെക്കിടന്നു മോങ്ങീട്ടൊരുകാര്യോമില്ല… ഞാനൊണ്ടാക്കിത്തന്നിട്ടു നീ തിന്നത്തില്ല..!!”””_ ഇരുന്നിടത്തുനിന്നെഴുന്നേറ്റുകൊണ്ടു ഞാനങ്ങനെ പറഞ്ഞതും, മീനാക്ഷി കിടന്നകിടപ്പിൽ തലചെരിച്ചുനോക്കി…
അതുകൂടായപ്പോളവൾടെ മുഖത്തെ സങ്കടമിരട്ടിച്ചു…
കുറച്ചായാസത്തോടെ കൈരണ്ടും നിലത്തുകുത്തി എഴുന്നേറ്റിരുന്ന മീനാക്ഷി, നിലത്തിരുന്നിഴഞ്ഞെന്റടുക്കലു വന്നു…
“”…സിദ്ധൂ… വേറൊന്നുമ്മേണ്ടടാ… ഒരു മനുഷ്യനായ്ട്ടുകണ്ട് എന്തേലുമൊണ്ടാക്കിത്താടാ… പകരത്തിനെത്ര കാശുവേണേലും തരാം..!!”””_ നിരങ്ങിയടുത്തുവന്ന മീനാക്ഷിയെന്റെ കാലിൽപിടിച്ചുകുലുക്കിക്കൊണ്ടു കെഞ്ചി…
“”…കാശൊ..??”””_ ഞാനവളെ ചെരിഞ്ഞുനോക്കി…
“”…അതേ കാശുതരാം… എനിയ്ക്കെന്തേലും കഴിയ്ക്കാനൊണ്ടാക്കിത്തന്നാ മാത്രംമതി..!!”””_ എന്തുപറഞ്ഞാലും സ്വീകരിക്കുമെന്ന അവസ്ഥയിൽ മീനാക്ഷിപറഞ്ഞു…
“”…ഏകദേശമെത്രരൂപ തരും..??”””_ യാതൊരുളുപ്പുമില്ലാതുള്ള എന്റെയാ ചോദ്യത്തിന്,
“”…എത്രൂപ വേണേലും തരാം..!!”””_ എന്നായി അവൾ…
“”…എന്നാൽ എനിയ്ക്കൊരമ്പതിനായിരംരൂപ വേണം… താ..!!”””_ വെറുതേ ഞാനൊന്നു തള്ളിവിട്ടതാണെങ്കിലും, പക്ഷേയെന്റെയാവശ്യം കേട്ടതുമവളെണീറ്റു മുറീലേയ്ക്കോടി…