അപ്പോൾ പോകാനുള്ള എല്ലാ തയ്യാറെടുപ്പോടുംകൂടി അച്ഛനും ശ്രീയും ഹോളിലിരിപ്പുണ്ടായിരുന്നു…
രണ്ടും എന്തൊക്കെയോ ഗഹനമായ ചർച്ചയിലായിരുന്നതിനാൽ ഞാനതു മൈൻഡാക്കാതെ ഡൈനിങ്ഹോളിലേയ്ക്കു തിരിഞ്ഞു…
നോക്കുമ്പോൾ, അവിടെ ടേബിളിനു ചുറ്റിലുമായിട്ടിരുന്ന കസേരയിലൊന്നു പുറത്തേയ്ക്കഭിമുഖമായി തിരിച്ചിട്ട്, അതിലിരുന്ന ശ്രീക്കുട്ടി മീനാക്ഷിയോടെന്തൊക്കെയോ തകർത്തു കത്തിവെയ്ക്കുന്നു…
എന്നാൽ, കുറുക്കന്റെകണ്ണ് കോഴിക്കൂട്ടിലെന്നു പറയുമ്പോലെ മീനാക്ഷിയുടെ കണ്ണുമുഴുവൻ ശ്രീക്കുട്ടിയുടെ ലഹങ്കയിലായിരുന്നു…
അവിടവിടെയായി കുഞ്ഞുകുഞ്ഞു മുത്തുകൾപിടിപ്പിച്ച മെറൂണിൽ ഗോൾഡൻ ഡിസൈൻസുള്ള ലഹങ്കയെ തൊട്ടുംതടവിയുംനിൽക്കുന്ന മീനാക്ഷിയെ കണ്ടപ്പോൾ ചിരിയാണുവന്നത്…
എന്തൊക്കെ മുറ്റാന്നു പറഞ്ഞാലും പെണ്ണെന്നും പെണ്ണുതന്നെ…
പെട്ടെന്നാണൊരു പട്ടുസാരിയും വാരിച്ചുറ്റി റൂമീന്നിറങ്ങിവന്ന അമ്മ മീനാക്ഷിയോടായി,
“”…മീനൂ… പറഞ്ഞതൊക്കെ ഓർമ്മേണ്ടല്ലോ… ദേ… അച്ചാറു ഫ്രിഡ്ജിലുണ്ട്..!!”””_ അതുംപറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്കു നടന്ന അമ്മയ്ക്കുപിന്നാലെ വാലുപോലെ മീനാക്ഷിയും പിൻചെന്നപ്പോൾ,
“”…ദേ… മൊട്ടയിവടുണ്ട്… പിന്നെ, രാവിലത്തേയ്ക്കുള്ള പൂരിയൊണ്ടാക്കിയാ ക്യാസ്ട്രോളിലു വെച്ചിട്ടൊണ്ട്… കറിയീ ബൌളിലുമുണ്ട്..!!””””_ എന്നൊക്കെയോരോ വിവരണംനൽകുന്നതു ഞാൻകേട്ടു,..
ഉടനെതന്നെ ഉടുത്തൊരുങ്ങി സുന്ദരിയായി ചെറിയമ്മയും അങ്ങോട്ടേയ്ക്കു വന്നു…
ഡൈനിങ്ഹോളിന്റെ ചുവരിനോടുചേർന്ന് ഉറക്കചടവോടെ നിന്ന എന്നെക്കണ്ടതും, അടുക്കളയിലേയ്ക്കു പോകാൻതിരിഞ്ഞ കക്ഷിറൂട്ടുതിരിച്ചു…