എഴുന്നേറ്റുനിൽക്കാൻ വയ്യെങ്കിലെന്ത്…?? ചോദ്യംചെയ്യലിനൊരു കുറവുമില്ല…
“”…എന്താ..?? എവിടെന്നാണെന്നറിഞ്ഞാലേ കേറ്റത്തുള്ളോ..??”””_ അതിഷ്ടപ്പെടാത്തമട്ടിൽ തിരിച്ചുചോദിച്ചതും മീനാക്ഷിയുടെ നാവടങ്ങി…
പിന്നവളെ ശ്രെദ്ധിയ്ക്കാൻ നിൽക്കാതെ ചിക്കനൊരു ചെരുവത്തിലാക്കി വോഷ്ബേസിനിലേയ്ക്കുവെച്ചു പൈപ്പുതുറന്നിട്ടശേഷം ചൂടായപാനിലേയ്ക്കു ചപ്പാത്തിക്കവർ പൊട്ടിച്ചൊരെണ്ണമിടുകയുംചെയ്തു…
പിന്നെ വോഷ്ബേസിനിൽത്തന്നെ ചിക്കൻ വൃത്തിയായികഴുകി, മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും കുറച്ചു ചിക്കൻമസാലയും ഇഞ്ചി- വെളുത്തുള്ളിപേസ്റ്റും ചേർത്തു മസാലക്കൂട്ടുണ്ടാക്കി കഴുകിയ ചിക്കൻപീസിലേയ്ക്കു തേച്ചുപിടിപ്പിച്ചു…
അപ്പോഴേയ്ക്കും മറിച്ചിട്ടിരുന്ന ചപ്പാത്തിറെഡിയായിരുന്നു…
ഞാനതു ക്യാസ്ട്രോളിലേയ്ക്കു മാറ്റുമ്പോൾ, അത്രയുംനേരമെന്നെത്തന്നെ നിർന്നിമേഷയായി നോക്കിനിന്ന മീനാക്ഷി ആ ചപ്പാത്തി കൈക്കലാക്കുകയായിരുന്നു…
“”…എടീ കോപ്പേ… ചൂടാണെടീ… വാപൊള്ളിപ്പോവും..!!”””_ ക്യാസ്ട്രോളിൽ നിന്നുമെടുത്ത ചപ്പാത്തി റോളാക്കിയാർത്തിയോടെ കഴിച്ചയവളോടായി ഞാനതുപറഞ്ഞെങ്കിലും, അവളതു കേട്ടിട്ടുകൂടി കാണില്ല…
ആ ചപ്പാത്തിയുംകഴിച്ചു ഫ്രിഡ്ജിൽനിന്നും കുറേവെള്ളവും മടമടാ കുടിച്ചിട്ടവളെന്നെ
നോക്കിയപ്പോൾ,
“”…ഇപ്പൊ മനസ്സിലായോ..?? നീയൊക്കെ ഇത്രേയുള്ളൂ..!!”””_ എന്നുംപറഞ്ഞു ഞാൻ പാനിൽ വറുത്തുകൊണ്ടിരുന്ന ചിക്കൻപീസുകളോരോന്നായി പ്ളേറ്റിലേയ്ക്കു മാറ്റി…