പിന്നെ വീണ്ടുംതുടങ്ങി,
“”…അല്ലേലുമീ സിദ്ധു ദേഷ്യപ്പെടുമ്പോൾ കാണാനെന്തു രസാ… ആ മൊഖോക്കെ ചൊവന്നിട്ട്… ഹൊ.! ഹൃതിക്റോഷൻ തന്നെ..!!”””_ അവൾടെയാ ടോൺമാറീതും ഞാൻ കണ്ണുതുറന്നു…
കാണുന്നത്, തികട്ടിവന്ന ചിരിയൊളിപ്പിയ്ക്കാൻ കഷ്ടപ്പെടുന്ന മീനാക്ഷിയെ…
“”…സത്യത്തില് ദേഷ്യപ്പെടുമ്പോഴുള്ള നിന്റെയാഭംഗിയും ആ തെറിവിളിയുമൊക്കെ കേൾക്കുന്നതന്നെയൊരു സുഖവാന്നേ… അതല്ലേ ഞാഞ്ചുമ്മാ ചൊറിഞ്ഞോണ്ടു വരണേ..!!”””
“”…അതുനിന്റെ നട്ടെല്ലു ഞാഞ്ചവിട്ടിയൊടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ..!!”””_ പറഞ്ഞതും കട്ടിലിൽനിന്നുമെഴുന്നേറ്റതും ഒരുമിച്ചായിരുന്നു…
സമാധാനന്തരത്തില്ലാന്നു മനസ്സിലുറപ്പിച്ചിറങ്ങിയാ പിന്നെന്തോ ചെയ്യാനാ..??!!
“”…അതേ… കഴിയ്ക്കാമ്പോവുവാണോ..?? എന്നാ ദേ… ഞാനുമ്മരണൂ..!!”””_ പിന്നിൽനിന്നും വിളിച്ചുപറയുന്നതിനൊപ്പം ഞാനാ പാദസരത്തിന്റെ കിലുക്കവുംകേട്ടു…
താഴെവന്നപ്പോൾ ഡയനിങ്ടേബിളിൽ രണ്ടുപ്ളേറ്റിലായി ചപ്പാത്തിയും ചിക്കൻവറുത്തതുമവൾ മാറ്റിവെച്ചിട്ടുണ്ടായിരുന്നു…
അപ്പോളെന്നെ കഴിയ്ക്കാനായി താഴെയിറക്കാനായിരുന്നോ വന്നിരുന്നു ചൊറിഞ്ഞത്..??!!
ഞാനതിനടുത്തേയ്ക്കു ചെന്ന് പ്ളേറ്റിലേയ്ക്കു നോക്കുമ്പോൾ ചിക്കന്റെ എല്ലിൻപീസുകൾ മുഴുവൻ ഒരുപ്ളേറ്റിലും നോർമൽകഷ്ണങ്ങൾ മുഴുവൻ മറ്റൊരുപ്ളേറ്റിലും…
എല്ലിൻകഷ്ണമിരുന്ന പ്ളേറ്റിലെ ചപ്പാത്തിയുടെണ്ണം മറ്റേതിനെയപേക്ഷിച്ച് കൂടുതലാണോ..??
“”…അതെന്റെയാ…!!”””_ ചവിട്ടിക്കുലുക്കിക്കൊണ്ട് ഓടിവന്ന അവൾ എല്ലിൻകഷ്ണങ്ങളിരുന്ന പ്ളേറ്റു കയ്യിലെടുത്തു…