കൂട്ടത്തിലെന്നെയൊന്നു നോക്കുവേംചെയ്തു…
…ഇവൾക്കിതെന്തോ പറ്റി… ഇനി പ്രാന്തായതാണോ..??
അവൾടെയപ്പോഴത്തെ ചേഷ്ടകളൊന്നും ദഹിയ്ക്കാതെ ഞാനാ കസേരവലിച്ചിട്ടിരുന്ന് കഴിയ്ക്കാൻ തുടങ്ങിയപ്പോൾ മീനാക്ഷിതിരികെവന്നു…
ടേബിളിലേയ്ക്കുവെച്ച അവൾടെ പ്ളേറ്റിലേയ്ക്കു നോക്കുമ്പോൾ, അതിന്റെ ചപ്പാത്തിയുടെ സൈഡിലായി കുറച്ചു പഞ്ചസാര…
“”…വേണോ..??”””_ ഞാനവൾടെ പ്ളേറ്റിലേയ്ക്കു നോക്കീതുകണ്ടതും അവൾചോദിച്ചു…
ഞാനതിനൊരു പുച്ഛത്തോടെ മുഖംതിരിയ്ക്കുകമാത്രം ചെയ്തപ്പോൾ,
“”…വേണ്ടേൽ വേണ്ട..!!”””_ എന്നും പറഞ്ഞവൾ വെട്ടിവിഴുങ്ങാൻ തുടങ്ങി…
അടുത്തിരിയ്ക്കുന്ന ആരേയും കൂസാതെയുള്ള മീനാക്ഷിയുടെ ഭക്ഷണംകഴിപ്പ്, ആരെന്തുപറഞ്ഞാലും അവൾക്കതിലൊരു നാണക്കേടുമില്ലായിരുന്നു…
അതുപോലെ ഒരുതരി വേസ്റ്റാക്കാതെ പ്ളേറ്റും നക്കിത്തുടച്ചെഴുന്നേൽക്കാൻ അവൾക്കു നിമിഷനേരം മതിയായിരുന്നു…
“”…നീ എല്ലായ്പ്പോഴുമിങ്ങനെയാണോ കഴിയ്ക്ക… അതോ ഞങ്ങളോടുള്ള ദേഷ്യന്തീർക്കാനായി തിന്നുമുടിപ്പിയ്ക്കുന്നതാണോ..??”””_ കഴിയ്ക്കുന്ന സ്പീഡും ഭക്ഷണം കണ്ടിട്ടില്ലാത്തമാതിരിയുള്ള ആർത്തിയുംകണ്ടു
ഞാൻ ചോദിച്ചുപോയി…
“”…എനിയ്ക്കു വെശപ്പു സയിയ്ക്കാമ്പറ്റത്തില്ല അതോണ്ടാ… തല്ലുവോ തെറിവിളിയ്ക്കുവോ എന്നാ ചെയ്താലും പ്രശ്നോല്ല… പക്ഷേ, കറക്റ്റുസമയത്തു ഫുഡുകിട്ടീലേൽ കരച്ചിലും തലചുറ്റലുമൊക്കെവരും… എത്രപ്രാവശ്യം ഞാൻ ഹോസ്പിറ്റലില് ബോധമില്ലാണ്ടു വീണിട്ടുണ്ടെന്നറിയാവോ… അതോണ്ടു ഞാനെപ്പഴും ബേഗിലെന്തേലും സ്നാക്സ് കരുതിയേക്കും..!!”””_ കഴിയ്ക്കുന്നപ്ളേറ്റിൽ തലകുമ്പിട്ടു കൊണ്ടാണവൾ പറഞ്ഞതുമുഴുവൻ…