“”…എടാ..!!”””_ അവൾ ശബ്ദംതാഴ്ത്തി വിളിച്ചു,
“”…എനിയ്ക്ക്… എനിയ്ക്കിരുട്ട് പേടിയാടാ..!!”””_ മടിച്ചുമടിച്ചതു പറഞ്ഞതും ഞാനവളെ മിഴിച്ചുനോക്കി…
“”…എന്താന്ന്..??”””
“”…ഇരുട്ട്… ഇരുട്ടു പേടിയാന്ന്..!!””‘_ അവൾ ചുറ്റുപാടുമൊന്നു കണ്ണോടിച്ചുകൊണ്ടു പതിഞ്ഞസ്വരത്തോടെ പറഞ്ഞു…
കേട്ടപാടെ ഞാനലമുറയിടുമ്പോലെ ചിരിയ്ക്കാൻ തുടങ്ങി…
“”…എടീ നീ… നീ…”””_ ചിരിയ്ക്കുന്നതിനിടയിൽ ശ്വാസംകിട്ടാതെന്റെ വാക്കുകൾ മുറിഞ്ഞു…
“”…നീയിവടെ കാട്ടിക്കൂട്ടിയത് ഇങ്ങനൊന്നുമല്ലല്ലോ… അയ്യേ..!!”””_ കൈചൂണ്ടിക്കൊണ്ടു വീണ്ടുമവളെ നോക്കി ചിരിച്ചതുമവൾ മുഖംകൂർപ്പിച്ചു…
“”…മീനാക്ഷീ… വന്നെന്റെ വയറൊന്നുതിരുമിത്താടീ… ചിരിച്ചിട്ടെനിയ്ക്കു ശ്വാസംകിട്ടുന്നില്ല..!!”””_ വയറുംപൊത്തി ചിരിച്ചുകൊണ്ടു ഞാനങ്ങനെപറഞ്ഞതും മീനാക്ഷിയ്ക്കു കലികയറി…
ഉടനേയവൾ ഫ്ലാഷുമോൺചെയ്ത് സോഫയിൽനിന്നുമെഴുന്നേറ്റകത്തേയ്ക്കു പോകാൻതുടങ്ങീതും, വീടിനുപുറത്തെ വിറകുപുരയ്ക്കുമേലെ ആസ്പെറ്റോസിലേയ്ക്കൊരു തേങ്ങവീഴുന്നശബ്ദം മുഴച്ചുകേട്ടു…
പെട്ടെന്നുകേട്ട ശബ്ദത്തിൽ ഞെട്ടിവിറച്ചുപോയ മീനാക്ഷിയുടെ കൈയിൽനിന്നും ഫോൺതെറിച്ചു താഴേയ്ക്കുപോയതും, അവളോടിയെന്റെ പിന്നിൽവന്നുനിന്നു രണ്ടുകൈകൊണ്ടുമെന്റെ കൈയിലമർത്തി ചുറ്റിപ്പിടിച്ചു…
അതോടെ വീണ്ടുമെന്റെ ചിരിയുച്ഛത്തിലായി…
പേടിച്ചരണ്ടുനിന്ന് മുയലിനെപ്പോലെ വിറയ്ക്കുന്ന മീനാക്ഷിയെ കാണെക്കാണെ എന്റെ ചിരിയുറച്ചു…
“”…എടീ… എനിയ്ക്കിപ്പോൾ എന്നോടുതന്നെ പുച്ഛംതോന്നുവാ..!!”””_ എന്റെയിടതു കൈയിൽ അമർത്തിപ്പിടിച്ചിരുന്ന അവൾടെ കൈകൾ വലിച്ചു പറിയ്ക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു…