എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Posted by

“”…എടീ കോപ്പേ… അതു വല്ല പൂച്ചയുമാവും..!!”””

“”…ആരായാലും ഞാനുംവരും..!!”””_ കൈയിലെ പിടി മുറുക്കിക്കൊണ്ടു മീനാക്ഷി പതിയെ പറഞ്ഞതും മറ്റുവഴിയില്ലാതെ ഞാനവളേയും കൊണ്ടു നടന്നു…

ഹോളിന്റെ നടുക്കുഭാഗത്തായിക്കിടന്ന മീനാക്ഷിയുടെ ഫോണിനടുത്തെത്തീതും ഞാൻ പറഞ്ഞു,

“”…ദേ നിന്റെ ഫോൺ… അതൂടെടുത്തോ..!!”””_ എന്നാൽ പറഞ്ഞതവൾ കേട്ടഭാവം നടിയ്ക്കാതെ നിന്നപ്പോൾ എനിയ്ക്കു ദേഷ്യംവന്നു….

“”…എടീ പുല്ലേ… ദേ കെടക്കുന്നു നിന്റെ ഫോൺ… അതൂടെടുത്തോളാൻ..!!”””

“”…വേ.. വേണ്ട… പിന്നെ… പിന്നെടുക്കാം..!!”””

“”…അതെന്താ പിന്നെ..?? ഇപ്പെടുത്താലതു കടിയ്‌ക്കോ..??”””_ കാര്യം മനസ്സിലാകാതെയാണ് ഞാനതുചോദിച്ചത്…

അതിനു മറുപടിയില്ലാതെ അവളെന്നെ രൂക്ഷമായി നോക്കിയപ്പോൾ,

“”…അല്ലാ… നിന്റഫോണായകൊണ്ട് അറിയാമ്പറ്റില്ലേ… ചിലപ്പോൾ പല്ലും നഖോക്കെക്കാണും..!!”””_ ഞാൻ കളിയാക്കുമ്പോലെ പറഞ്ഞു…

“”…നെനക്കെന്താ ഞാനാ ഫോണെടുക്കണോന്നിത്ര നിർബന്ധം… എന്റെഫോണല്ലേ… അതവടെ കെടന്നോട്ടേ… ആരുമെടുത്തേച്ചു പോവുവൊന്നുമില്ലല്ലോ..?? ഞാൻ കറന്റു വന്നിട്ടെടുത്തോളാം… അല്ലേ രാവിലെയെടുക്കാം…!!”””_ പറഞ്ഞുകൊണ്ടു വീണ്ടുമവളെന്നോടു ചേർന്നുനിന്നു…

അതോടെ കാര്യമെനിയ്ക്കു മനസ്സിലായി…

“”…ഇരുട്ടത്തു കാലിന്റെടേൽകെടക്കുന്ന ഫോൺ, കുനിഞ്ഞെടുക്കാൻ പേടിയുള്ള നീയാണോടീ മൈരേ എന്റടുക്കെയീ വെല്ലുവിളിമൊത്തം നടത്തിയേ..?? അയ്യേ.! നിന്നെയൊക്കെ ഒരു ശത്രുവിന്റെ പക്ഷത്തുകണ്ടല്ലോന്നോർക്കുമ്പോൾ എനിയ്ക്കെന്നോടുതന്നെ അറപ്പു തോന്നുവാ…
ഛെ..!!”””_ പറയുന്നതിനൊപ്പം കുനിഞ്ഞാ ഫോണെടുത്തു കൈയിൽകൊടുത്തപ്പോൾ അതുംവാങ്ങി, വിറയ്ക്കുന്ന കൈകൊണ്ടു ഫ്ലാഷുമോഫ് ചെയ്തവൾ എന്റെ പിന്നാലെ കൈയുംപിടിച്ചു നടന്നു…

Leave a Reply

Your email address will not be published. Required fields are marked *