അടുക്കളയിലെത്തീതും സ്ലാബിനു പുറത്തൂന്നൊരു പൂച്ച കരഞ്ഞുംകൊണ്ടു മുന്നിലേയ്ക്കെടുത്തു ചാടി എങ്ങോട്ടോടണമെന്നറിയാതെ താളം ചവിട്ടിയപ്പോൾ, വിറച്ചുപോയ മീനാക്ഷി നിലവിളിച്ചുകൊണ്ടെന്നെ കേറി അള്ളിപ്പിടിച്ചു…
അവൾടെയാ നിലവിളികേട്ടതും പൂച്ച അടുക്കളവാതിലിലൂടെ തിരിച്ചിറങ്ങിയോടി…
അവൾടെ ശരീരംമുഴുവനെന്നിലേയ്ക്കു ചേർത്തുവെച്ചുനിന്നു വിറച്ചപ്പോൾ, മനുഷ്യനിത്രയൊക്കെ പേടി കാണുവോ എന്നഭാവത്തിൽ ഞാനവളെനോക്കി…
പിന്നെന്നാ മൈരുണ്ടാക്കാനാ ഇവളെന്റെമുന്നിൽകിടന്നു ചവിട്ടിപ്പൊളിച്ചത്..??
സിമ്പിളായി പറഞ്ഞാൽ എനിയ്ക്കൊരു കോപ്പും മനസ്സിലായില്ല…
അപ്പോഴേയ്ക്കും ഞങ്ങളെ രണ്ടുപേരേയുമൊരുമിച്ചു ഞെട്ടിച്ചുകൊണ്ടു കറന്റുവന്നു…
വീട്ടിലെ ലൈറ്റെല്ലാം തെളിഞ്ഞപ്പോൾ എന്നെ വരിഞ്ഞുമുറുക്കിനിന്ന മീനാക്ഷി സംശയഭാവത്തിലൊന്നു കണ്ണുതുറന്നു…
തലചെരിച്ചു ചുറ്റുമൊന്നുനോക്കി സംഗതി സത്യമാണെന്നുറപ്പിച്ച ശേഷമാണ് എന്നെയും കെട്ടിപ്പിടിച്ചാണ് നിൽക്കുന്നതെന്നവസ്തുത കക്ഷിയ്ക്കു മനസ്സിലാകുന്നത്…
പെട്ടെന്നു ഷോക്കേറ്റപോലവൾ കൈ പിൻവലിച്ചുകൊണ്ട് എന്നിൽനിന്നും അകന്നുമാറി…
ഇത്രയുംനേരം വേണ്ടതുംവേണ്ടാത്തതുമെല്ലാം എന്റെമേലമർത്തി പിടിച്ചാണു നിന്നതെന്ന ബോധ്യം പുള്ളിക്കാരിയ്ക്കു വന്നപ്പോൾ മുഖമൊക്കെവല്ലാണ്ടായി…
ഒരുമാതിരി ചൂളി ഇല്ലാണ്ടായവസ്ഥ…
എന്നിട്ടെന്റെ മുഖത്തേയ്ക്കൊന്നു തറപ്പിച്ചുനോക്കി നേരേതിരിഞ്ഞു റൂമിലേയ്ക്കൊറ്റ പോക്കായിരുന്നു…
സംഗതിയാ പോക്കുകണ്ടപ്പോഴേ ഒരുകാര്യമുറപ്പായി, ഇത്രയുംനാൾ കൊടുത്തുവെച്ചിരുന്ന ബിൽഡപ്പ് പൊളിഞ്ഞതിന്റെ എല്ലാ ചളിപ്പുമുണ്ട് മീനാക്ഷിയ്ക്ക്…