ഞാൻ ബൈക്കുസ്റ്റാർട്ടു ചെയ്തതുകണ്ടതും ഓടിവന്നവൾ ബൈക്കിനു പിന്നിലേയ്ക്കു ചാടിക്കേറി… എന്നിട്ടുപോകാൻ തയ്യാറായപോലെ ഒരിരിപ്പ്…
“”…കതകടയ്ക്കാൻ വീട്ടീന്നു രാജീവുവരോ..??തൊറന്നുമലത്തിയിട്ടേച്ചു പോവാൻ നിന്റച്ഛനുണ്ടാക്കിവെച്ചേക്കുന്ന സത്രമൊന്നുമല്ലിത്..!!”””_ എന്നും പോകുമ്പോൾ തൊറന്നുമലത്തിയിട്ടേച്ചു പോണപോലെയവള് വന്നുകേറിയതാണ്…
അന്നൊക്കെപ്പോകുമ്പോൾ വീട്ടിലാളുണ്ടായിരുന്നല്ലോ…
അതോടെ അബദ്ധംപറ്റിയെന്നു മനസ്സിലായതുമവൾ പെട്ടന്നു ചാടിപ്പിടിച്ചിറങ്ങി…
നേരേപോയി മുൻവാതിലുമടച്ചിട്ടു വീണ്ടുമെന്റടുത്തേയ്ക്കു വന്നപ്പോൾ അടുക്കളവാതിലടച്ചോന്നുംചോദിച്ചു വീണ്ടും ഞാനവളെയൊടിച്ചു…
അങ്ങനെ രാവിലേതന്നെ എക്സർസൈസെടുപ്പിച്ച ശേഷമാണു ഞാൻ വണ്ടീൽക്കയറ്റീത്…
ഓടിയവശയായതല്ലേ എന്നാപ്പിന്നിനിയൊന്നും മിണ്ടണ്ടാന്നുകരുതിയിരുന്നപ്പോഴാണ് വീണ്ടുമവളു ചോദിച്ചുവാങ്ങീത്…
മുൻവാതിലുംപൂട്ടി താക്കോലുമായിവന്നിട്ടതെന്റെ നേരെ നീട്ടിക്കൊണ്ടൊരു ചോദ്യം,
“”…ഈ താക്കോലെന്താ ചെയ്യണ്ടേ…???””‘_ന്ന്… അതിന്,
“”…നീ തൽക്കാലമൊരു കാര്യഞ്ചെയ്, എന്റെ നെഞ്ചത്തേയ്ക്കുവെച്ചിട്ടൊരു നിലവിളക്കുകൂടി കത്തിച്ചുവെയ്… നെനക്കു സമാധാനങ്കിട്ടട്ടേ… വീടുപൂട്ടിയാൽ താക്കോലെന്താ ചെയ്യണ്ടേന്നവൾക്കറിയില്ല പോലും..!!”””
“”…അതല്ലടാ… ഇവിടെവിടേലും വെച്ചിട്ടു പോണോന്നറിയാനാ..!!”””_ മുൻപരിചയമില്ലാത്തമട്ടിൽ മീനാക്ഷിയതു പറഞ്ഞതും,
“”…തോന്നുന്നിടത്തുവെച്ചിട്ടുപോയാൽ ആരേലും വന്നെന്തേലുമടിച്ചോണ്ടുപോവും… പിന്നതൊക്കെ മേടിച്ചുതരാൻ നിന്റെ തന്തവരോ…?? വൈകുന്നേരമ്മന്നു വീട്ടിക്കേറണോങ്കിൽ ബാഗേലാണംവെച്ചിട്ടു വണ്ടീക്കേറടീ..!!”””_ കേൾക്കേണ്ടതു കേട്ടപ്പോളവൾക്കു കാര്യംമനസ്സിലായി…