“”… ഈ അഞ്ഞൂറുരൂപയ്ക്കാകെയൊരുകിലോ ബീഫേകിട്ടൂ… നിനക്കു വെട്ടിവിഴുങ്ങാന്തന്നെ മൂന്നുകിലോവേണം..!!”””_ അഞ്ഞൂറിന്റെനോട്ടും നീട്ടിക്കാണിച്ചുകൊണ്ടു ഞാൻ പറഞ്ഞതും,
“”…അതു മതിയാവൂലേ…??”””_ എന്നായവൾ…
“”…പറഞ്ഞില്ലേ.. അതു നെനക്കുള്ളതേയാവൂന്ന്… നെനക്കു വെച്ചുവിളമ്പീട്ടു പട്ടിണികിടക്കാനൊന്നും എനിയ്ക്കുപറ്റത്തില്ല..!!”””_ പറഞ്ഞയുടനേ പേഴ്സിൽകയ്യിട്ട് ഒരഞ്ഞൂറുരൂപകൂടി അവളെടുത്തുനീട്ടി…
“”…ആയിരംരൂപേ..?? അപ്പോളതിലേയ്ക്കു ചേർക്കേണ്ട സാധനങ്ങളോ..??”””_ ആ
ബാങ്കിലിനീം കാശുണ്ടോന്നറിയാനുള്ള എന്റെയിങ്കിതം കൂടി…
“”…ഇനീമ്മേണോ..?? എങ്കിൽ അക്കൗണ്ടീന്നെടുക്കണം..!!”””
“”…തിന്നണോങ്കില് അക്കൌണ്ടീന്നെടുക്കേണ്ടിവരും… അല്ലേത്തന്നക്കൗണ്ടില് രണ്ടുംമൂന്നും ലക്ഷംരൂപയുള്ള നീയൊക്കെയാണോ അഞ്ഞൂറുരൂപയ്ക്കെച്ചിത്തരം കാട്ടുന്നേ..?? കഷ്ടം..!!”””_ ഞാൻ പുച്ഛിച്ചപ്പോൾ,
“”…അതു ഞാൻ കഷ്ടപ്പെട്ടു ജോലിചെയ്തുണ്ടാക്കിയ കാശാ… അതുകൊണ്ടെനിയ്ക്കു പല ആവശ്യങ്ങളുമുണ്ട്..!!”””_ അവൾ കരുതലോടെ പറഞ്ഞു…
പിന്നെ ഞാനൊന്നും മിണ്ടീല…
എന്നാലും നൂറ്റിയിരുപത് രൂപമുടക്കി പാഴ്സലൊരു കറിവാങ്ങാനവൾക്കു തോന്നാതിരുന്ന ബുദ്ധിയേയുമോർത്ത് ഞാൻ വണ്ടിതിരിച്ചു…
എങ്ങനെപോയാലും എനിയ്ക്കുമവൾക്കൂടെ കഴിയ്ക്കാൻ അരക്കിലോ ബീഫുമതി…
എങ്കിലും ഒരുകിലോ മേടിച്ചേക്കാം…
എന്റെയല്ലല്ലോ…
അവൾടെ കാശല്ലേ..??
അങ്ങനെവരുമ്പോൾ ഒരുകിലോ ബീഫിന് മുന്നൂറുരൂപ…
അപ്പോൾ ബാക്കിയെഴുന്നൂറുരൂപ പോക്കറ്റിൽ… ആ കളികൊള്ളാം.!