അതിന്റെയാവശ്യം വേണ്ടിവന്നതുമില്ല…
ഇനിയിപ്പോളെന്തേലും ചെയ്യിച്ചാലവളുപറയും അവനും ഞാനുങ്കൂടാ ബീഫ്കറി വെച്ചതെന്ന്… അങ്ങനെയിപ്പൊ ഊമ്പണ്ട…
“”…കുറച്ചുമുന്നേ ചെറീമ്മവിളിച്ചാരുന്നു… അവരൊക്കെ നാളെരാവിലേയെത്തോന്നാ പറഞ്ഞേ..!!”””_ അരപ്പെല്ലാംചേർത്ത് ബീഫടുപ്പത്തേയ്ക്കു കയറ്റുമ്പോൾ പതിഞ്ഞസ്വരത്തിൽ മീനാക്ഷി പറഞ്ഞു…
“”…അതിന്… അതിനു ഞാനെന്താ തലകുത്തിനിൽക്കണോ..??”””
“”…ങ്ഹൂം..! പറഞ്ഞൂന്നേള്ളൂ..!!””””_ പറഞ്ഞതുമവൾ മുഖംകുനിച്ചു…
പിന്നെ സ്റ്റോർറൂമിലേയ്ക്കു വെച്ചുവിടുകയുംചെയ്തു…
കറി കുറച്ചുസമയംകൂടി അടുപ്പത്തിരുന്നു തിളച്ചുവറ്റാനായി തുടങ്ങിയപ്പോൾ ഒരിയ്ക്കൽക്കൂടി അതിന്റെ ഉപ്പുമെരിവുമൊക്കെ പരിശോധിച്ചശേഷം തീയുംകുറച്ചുവെച്ച് കൈകഴുകാനായി തുടങ്ങുമ്പോഴാണ് മീനാക്ഷി തിരികെവന്നത്…
ഇരുകയ്യിലുമായി അത്യാവശ്യംമുഴുപ്പുള്ള രണ്ടുകപ്പയുമുണ്ട്… വോഷ്ബേസനിലായി കൈകഴുകിനിന്നയെന്റെ മുന്നിലേയ്ക്ക് കപ്പ നീക്കിവെച്ചശേഷം കുറച്ചു മാറിനിന്നയവളെ ഞാൻ രൂക്ഷമായിനോക്കി;
“”…എന്തിനാദ്..??”””
“”…അല്ലാ… ബീഫിനൊപ്പം നമുക്കു കുറച്ചു കപ്പകൂടൊണ്ടാക്കിയാലോ..??”””_ മടിച്ചുള്ളയാ ചോദ്യംകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞു…
“”…നീയെന്താടീ കോപ്പേ കരുതീരിയ്ക്കുന്നേ..?? ഞാന്നിന്റടിമക്കണ്ണനാന്നോ..?? അവൾക്കിനി ചോറും കറീമ്മാത്രമ്പോര കപ്പകൂടിയുണ്ടേലെ മൂഞ്ചാമ്പറ്റത്തുള്ളൂ..!!”””_ ഞാൻനിന്നു തെറിച്ചതും,
“”…അത്… അതുപിന്നെ കപ്പയിരിയ്ക്കുന്നതു കണ്ടോണ്ട് ഞാൻ… ഞാനരി അടുപ്പത്തിട്ടില്ല..!!”””_ പതുങ്ങിക്കൊണ്ടവളു പറഞ്ഞു…