“”…മതി നീയെന്നെയിട്ടൂക്കീത്… വായിങ്ങട് ശവമേ..!!”””_ വീണ്ടും കലിപൂണ്ടഞാൻ അവൾടെ കയ്യിലിരുന്ന അരിക്കലവും പിടിച്ചുമാറ്റി വലിച്ചുകൊണ്ടുവന്ന് വാഷ്ബേസിന്റെ മുന്നിൽനിർത്തി…
എന്നിട്ട് കയ്യിലൊരു കത്തിയെടുത്തു കൊടുത്തു… ആ കത്തി കയ്യിൽവാങ്ങിയശേഷം എന്റെ മുഖത്തേയ്ക്കു നോക്കി;
“”…എന്തിനായിത്..??”””_ എന്നവൾ തിരിച്ചുചോദിച്ചതും,
“”…നിന്റെതന്തയ്ക്കു പല്ലുതേയ്‌ക്കാൻ… മര്യാദയ്ക്കതിന്റെ തോലുകളേടീ കോപ്പേ… അവളു വയറും വാടകയ്ക്കെടുത്തിറങ്ങിയേക്കുവാ… മനുഷ്യനെ മെനക്കെടുത്താൻ..!!”””_ എന്നു മറുപടിയുംപറഞ്ഞു ഞാൻ സ്ലാബിനുമേലേയ്ക്കു കയറിയിയിരുന്നു…
ജോലിചെയ്യാൻ പറഞ്ഞതിന്റെ ദേഷ്യത്തിലാവണം എന്റെ മുഖത്തേയ്ക്കുനോക്കി കപ്പയിലേയ്ക്ക് ആഞ്ഞൊരുവെട്ട്…
ആ വെട്ടുകണ്ടപ്പോഴേ എന്റെ കിളിപോയി…
ഉടനെ, സ്ലാബിനുമേലിരുന്ന ഞാൻ ചാടിനിലത്തിറങ്ങി…
“”…അതേ… ഇതെറച്ചിവെട്ടല്ല… കത്തിയിങ്ങടു താ… അല്ലേ നീ ചെലപ്പോൾ വെരലൊക്കെ വെട്ടിക്കണ്ടിച്ച് കപ്പയുടെ കൂട്ടത്തിലിടും… എന്നിട്ടു നാളെ അവരുവരുമ്പോൾ ഞാൻ കണ്ടിച്ചു കളഞ്ഞതാന്നു പറകേംചെയ്യും..!!”””_ പറഞ്ഞുകൊണ്ടു മീനാക്ഷിയുടെ കയ്യിൽനിന്നും കത്തിപിടിച്ചുവാങ്ങിയ ഞാൻ മറ്റൊരുകപ്പയെടുത്ത് അതിന്റെ തോലുകളയാൻ തുടങ്ങി…
അപ്പോഴേയ്ക്കും മീനാക്ഷിയുടെ മുഖത്തൊരു പുഞ്ചിരിനീണ്ടു…
എന്നാലതു ഞാൻ കാണാതിരിയ്ക്കാനായി പെട്ടെന്നുതന്നെ മറയ്ക്കുവേംചെയ്തു…
ഞാനപ്പോഴേയ്ക്കും തോലുകളഞ്ഞ കപ്പകഴുകിയെടുത്ത് കുഞ്ഞൊരു കലത്തിലേയ്ക്കു കഷ്ണംകഷ്ണമായി നുറുക്കാനാരംഭിച്ചു…