എന്നാൽ, കുറച്ചുകപ്പയെടുത്ത് ബീഫ്റോസ്റ്റിൽനിന്നും കുറച്ചുചാറും കഷ്ണവുംചേർത്തു വായിലേയ്ക്കുവെച്ച മീനാക്ഷിയറിയാതെ കണ്ണുകളടച്ചുപോയി…
ശേഷം;
“”…ശ്രീക്കുട്ടി പറഞ്ഞതു സത്യവാട്ടോ… ഒരു രക്ഷേമില്ല..!!”””_ തള്ളവിരലും ചൂണ്ടുവിരലും കൂട്ടിപ്പിടിച്ച് മറ്റു മൂന്നുവിരലുകളുയർത്തി നന്നായിട്ടുണ്ടെന്നവൾ പറയുമ്പോൾ തെല്ലൊരഭിമാനമെനിയ്ക്കും തോന്നാതിരുന്നില്ല…
അല്ലേലും ആജന്മശത്രുതന്നെ നമ്മളെ പുകഴ്ത്തുന്നതു കേൾക്കുന്നതേ ഒരുസുഖവാണല്ലോ..??!!
എന്നാലാ സന്തോഷം പരമാവധി ഞാൻ പുറത്തുകാണിയ്ക്കാൻ ശ്രെമിച്ചില്ല, പകരമാ വിഷയം മാറ്റുകയായിരുന്നെന്റെ ഉദ്ദേശം…
അതിൻപ്രകാരമാണ്,
“”…ഞാൻ കളിച്ചോണ്ടുനിന്നപ്പോൾ നീയെന്തിനാ ആവശ്യമില്ലാണ്ടെന്നെ വിളിച്ചേ..?? ഒരുകാര്യം ഞാമ്പറഞ്ഞേക്കാം, ഇനിമേലിൽ… എന്തുമൈരുണ്ടാക്കീന്നു പറഞ്ഞാലുമെന്നെ വിളിച്ചുപോകരുത്..!!”””_ എന്നുംപറഞ്ഞു കഴിയ്ക്കുന്നതിനിടയിൽ ഞാനവളെ നോക്കീത്,
“”…നിന്നെപ്പോലൊരു ചളുക്കെന്നെവിളിയ്ക്കുന്നത് എനിയ്ക്കു നാണക്കേടാ… നിന്നെപ്പോലല്ല, എനിയ്ക്കുകുറച്ചു മാനാഭിമാനോക്കെയുള്ളതാ..!!”””_ എന്നുകൂടി കൂട്ടിച്ചേർപ്പോൾ,
“”…ഞാമ്മനഃപൂർവ്വം നാണങ്കെടുത്താനായി വിളിച്ചേന്നുവല്ല, നേരമിരുട്ടിത്തുടങ്ങീപ്പോൾ… ചെറിയ… ചെറിയൊരുപേടി..!!”””_ മീനാക്ഷി നേർത്ത ശബ്ദത്തോടെ മൊഴിഞ്ഞു…
“”…മ്മ്മ്.! നല്ലകൊണം.! ഇങ്ങനാണേ പ്രസവമെടുത്തോണ്ടുനിയ്ക്കുമ്പോൾ കറന്റാണംപോയാൽ നീയാദ്യമിറങ്ങിയോടുവല്ലോ..??!! കഷ്ടം..! ഇത്രേംധൈര്യമുള്ള ഡോക്ടർമാരെയൊന്നും ഒരു പേഷ്യന്റ്സിനും കൊടുക്കല്ലേയീശ്വരാ..!!”””_ വാക്കുകളിൽ പരമാവധി പുച്ഛംകലർത്തിയങ്ങനെ പറയുമ്പോൾ മീനാക്ഷിയുടെ മുഖത്തേയ്ക്കു ദേഷ്യമിരച്ചു കയറുന്നുണ്ടായിരുന്നു…