“”…ചെറിയുള്ളിയിട്ടാലേ മൂഞ്ചൂന്നുണ്ടേൽ മൂഞ്ചണ്ടെന്നുപറ..!!”””
“”…അയ്യോ… അവരു മോശായ്ട്ടു പറഞ്ഞതല്ല… നന്നായിട്ടുണ്ടെന്നു പറഞ്ഞതാ..!!”””_ ഒന്നുനിർത്തിയ ശേഷം,
“”…പിന്നെ… പിന്നെയാ ഗരംമസാലയുടെ മണവും നന്നായിട്ടുണ്ടായിരുന്നാ അമ്മപറഞ്ഞേ..!!”””_ അവൾ കൂട്ടിച്ചേർത്തു…
അതിന്,
“”…ഗരംമസാലയിട്ടാൽപ്പിന്നെ ഗരംമസാലയുടെ മണമല്ലാതെ തീട്ടത്തിന്റെ മണംകിട്ടോ..??”””_ എന്നൊന്നു തിരിച്ചുചോദിയ്ക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ,
മീനാക്ഷി വായടയ്ക്കാൻ…
പിന്നെ കോളേജെത്തുന്നതുവരെ അവളൊരക്ഷരമുരിയാടിയില്ല…
എന്നാലും ഒന്നുരണ്ടു ദിവസത്തേയ്ക്ക് അമ്മേടേം ചെറിയമ്മേടേം മുഖത്തുവിരിയുന്ന ചിരിയിൽ ഞാനൊരു പെണ്ണാളനായിപ്പോയീന്നൊരു ധ്വനിയുണ്ടാരുന്നു…
അതോണ്ടുതന്നെ കൂടുതൽസമയോം അവരുടെ കണ്മുന്നിൽ ചെന്നുപെടാണ്ടിരിക്കാൻ ഞാൻപരമാവധി ശ്രദ്ധിച്ചു…
എന്നാലതേസമയം വീട്ടിലുണ്ടായ ഒരുമഹാത്ഭുതമായിരുന്നു കീത്തുവിന്റെ പാചകപഠനം…
മീനാക്ഷിയോടുള്ള മത്സരമെന്നോണം ചെറിയമ്മയെ ചാക്കിലാക്കിയവൾ പാചകംപഠിയ്ക്കാനായി തുടങ്ങി…
വീട്ടിൽനിന്നാണു പഠിയ്ക്കുന്നതെങ്കിൽ മീനാക്ഷികേട്ടാലോന്നു കരുതി കുശുമ്പു തൊട്ടുതീണ്ടാത്ത എന്റെചേച്ചി ചെറിയമ്മയുടെ വീട്ടിൽ ഒളിച്ചുപോയായിരുന്നു സംഗതിയൊപ്പിച്ചെടുത്തത്…
അതു ഞങ്ങളറിഞ്ഞതാകട്ടേ, ഒരുദിവസം മീനാക്ഷി അരിയടുപ്പത്തിട്ടശേഷം വാർത്തിറക്കാനായി അമ്മയെ സഹായത്തിനു വിളിയ്ക്കുമ്പോഴാണ്…
അമ്മയെവിളിച്ചതും എവിടെനിന്നെന്നറിയില്ല കീത്തു പാഞ്ഞുപറത്തി വരുകയായിരുന്നു…