എന്നിട്ടടുപ്പിന്റെ ചുവട്ടിലായിനിന്ന മീനാക്ഷിയോട്;
“”…മാറങ്ങട്..!!”””_ എന്നുമ്പറഞ്ഞു തള്ളിമാറ്റിയശേഷം കക്ഷി മറ്റൊരുപാത്രമെടുത്ത് കീഴെവെച്ച് അരിവാർക്കാനായി തുടങ്ങി…
എന്റേയും അമ്മയുടേയുംമുന്നിൽ വലിയാളായി മീനാക്ഷിയെ നാണംകെടുത്തുകയായിരുന്നു പുള്ളിക്കാരത്തിയുടെ ഉദ്ദേശമെങ്കിലും മീനാക്ഷിയതു മൈൻഡുകൂടിചെയ്യാതെ പോയപ്പോൾ പ്ലാനൊക്കെമൂഞ്ചി പണ്ടാരമടങ്ങിപ്പോയി…
അതോടെ പാചകപഠനത്തിനും തിരശ്ശീലവീഴുകയും ചെയ്തു…
രണ്ടുദിവസം ഫുഡുണ്ടാക്കിക്കൊടുത്താൽ എന്റെ അടിമക്കണ്ണിയായി മാറുമെന്നുകരുതിയ മീനാക്ഷിയ്ക്കെന്നാൽ ഞാൻ പ്രതീക്ഷിച്ചപോലൊരു മാറ്റവുമുണ്ടായില്ല താനും…
എന്നാൽ പറഞ്ഞൊരു വാക്ക് കൃത്യമായി പാലിയ്ക്കാനവൾ മനസ്സുകാണിയ്ക്കുവേം ചെയ്തു…
അതിൽപ്പിന്നെ അവളെന്നെ ചൊറിയാനായി വന്നിട്ടില്ല…
അതെങ്ങനെ കണ്ടാൽ മൈൻഡുചെയ്താലല്ലേ ചൊറിയേണ്ടാവശ്യമുള്ളൂ… ഇത് എന്നെക്കണ്ടാൽ അപ്പോഴേ മുഖംതിരിയ്ക്കുവല്ലേ…
ഒരാഴ്ചയ്ക്കുമേലെ അങ്ങനൊക്കെ കടന്നുപോയിട്ടുണ്ടാവും…
അതിനിടയിൽ ഒരുദിവസം വൈകുന്നേരത്തിൽ പ്രാക്ടീസൊക്കെ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ എല്ലാംകൂടിയിരുന്നു സീരിയലു കാണുകയായിരുന്നു…
കൂട്ടത്തിൽ മീനാക്ഷിയുമുണ്ടായിരുന്നു…
ഇവൾക്കും നല്ലശീലങ്ങളൊക്കെ തുടങ്ങിയോന്നമട്ടിൽ ഒന്നുനോക്കി ഞാൻ മുകളിലേയ്ക്കു കയറുമ്പോൾ മീനാക്ഷിയെഴുന്നേറ്റ് അടുക്കളയിലേയ്ക്കു പോയി…
ചാരിയിട്ടിരുന്ന ഡോറും തുറന്നകത്തു കയറി, കയ്യിലിരുന്ന ബാഗ് ടേബിളിനു മുകളിലേയ്ക്കുവെച്ചു കട്ടിലിലിരുന്നപ്പോഴേയ്ക്കും ഒരു കപ്പുചായയുമായി മീനാക്ഷി റൂമിലേയ്ക്കു കയറിവന്നു…