“”…ജാഡയല്ലെങ്കി മൂന്നാലുദെവസായ്ട്ട് നീയിവടെ കാട്ടിക്കൂട്ടിയേന്റെ പേരെന്താടീ കോപ്പേ..??”””_ ചൊറിഞ്ഞുവന്നഞാൻ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേൽക്കുമ്പോൾ കാണുന്നത്, അമ്മയൊരു പുഞ്ചിരിയോടെ നിൽക്കുന്നതാണ്…
ശെരിയാ.! അമ്മയ്ക്കു ഞങ്ങള് ആജന്മശത്രുക്കളാന്നറിയില്ലല്ലോ…
അതുകൊണ്ടിനി മീനാക്ഷി ജാഡകാണിച്ചതിന്റെ പേരിൽ ഞാൻ കൊതികുത്തി പിണങ്ങിയതാണെന്നാവുമോ..??
“”…ഇതൊക്കെയൊരു പ്രശ്നമാണോടാ..?? മോനതു കാര്യവാക്കണ്ട… മക്കള് നാളെയിവൾടൊപ്പം പോ..!!”””_ പ്രശ്നം ഗുരുതരമല്ലെന്നു തോന്നിയതും അമ്മയൊന്നയഞ്ഞു…
“”…ഞാനാരുടേം മോനും മക്കളുമൊന്നുമല്ല… എന്നെയങ്ങനാരും വിളിയ്ക്കുവേം വേണ്ട..!!”””_ അതുപറയുമ്പോഴേയ്ക്കും ചെറിയമ്മയും റൂമിലേയ്ക്കു കയറിവന്നു…
എന്നിട്ട്,
“”…എന്തായി… വല്ലമാറ്റവും വന്നോ..??”””_ എന്നൊരു ചോദ്യവും…
അതിന്,
“”…എവിടെമാറാൻ..?? നിന്റെ കുഞ്ഞാവയല്ലേ… അപ്പൊ നീതന്നെപറഞ്ഞു സമ്മതിപ്പിയ്ക്ക്..!!”””_ എന്നായിരുന്നു അമ്മയുടെമറുപടി…
ഉടനെതന്നെ,
“”…ഓ.! എന്റെ കുഞ്ഞിനെപറഞ്ഞു സമ്മതിപ്പിയ്ക്കാനെനിയ്ക്കറിയാം… നീ അപ്പുറത്തെങ്ങാനും പോ..!!”””_ എന്നുംപറഞ്ഞു ചെറിയമ്മ അമ്മയെപ്പിടിച്ചു റൂമിനുപുറത്താക്കി…
ശേഷമെന്റെ നേരേതിരിഞ്ഞ്,
“”…എന്റെ കൊച്ചേ… നിന്നോടിപ്പെന്താ ഞാമ്പറക..?? രണ്ടുപേരൂടെ ഒന്നഡ്ജെസ്റ്റുചെയ്തു പോവാനെത്രയായി ഞാമ്പറേണു… എന്റെ കുഞ്ഞാവയല്ലേ, മക്കളൊന്നു പോയിട്ടുവാടാ..!!”””_ കൊഞ്ചിയ്ക്കുന്ന സ്വരത്തിൽപറഞ്ഞ് അവരെന്റടുക്കലേയ്ക്കിരുന്നു…