“”…പറ്റത്തില്ല ചെറീമ്മേ… നാളെയാ പ്രോഗ്രാം… അതിന്റെകൂട്ടത്തി കഴിഞ്ഞ ഇന്റർകോളേജ് സെമിനാറിന് മെഡൽകിട്ടിയേന് ചെറിയൊരു അനുമോദന ചടങ്ങൂടിയുണ്ട്… അതിലെന്റെപേരുകൂടി ഉള്ളോണ്ടാ ഞാനിങ്ങനെ കാലുപിടിയ്ക്കുന്നെ… അല്ലേൽ എല്ലാരുടേമിടേൽ അനാഥപ്പെണ്ണിന്റെമാതിരി ഞാമ്പോയിരിയ്ക്കണം..!!”””_ അതുംപറഞ്ഞവൾ വീണ്ടും കണ്ണുതുടച്ചു…
“”…ശ്ശൊ.! ഇതിപ്പൊ കഷ്ടായല്ലോ..!!”””_ ചെറിയമ്മ വേവലാതിപൂണ്ട വാക്കുകളോടെ തുടർന്നു;
“”…നാളെയാണ് ബാങ്കില് പോകാനുള്ള ലാസ്‌റ്റ്ഡേറ്റ്… നാളെച്ചെന്നില്ലേൽ ലോണുകിട്ടൂല… ആ കാശുകണ്ടിട്ടാ കീത്തൂന്റെ ഓർണമെന്റ്സിനുള്ള ഓഡറ് കൊടുത്തേ..!!”””_ വാക്കുകൾമുറിച്ചശേഷം;
“”…ഇനി ചേട്ടനെപ്പറഞ്ഞു വിടാന്നുവെച്ചാൽ, നടന്നകാര്യം മുഴുവനും പറയേണ്ടിവരും… അതുപിന്നെന്തൊക്കെയാവോന്നു മോളോടു ഞാമ്പറയണ്ടല്ലോ..!!”‘”_ അതുകൂടി കൂട്ടിച്ചേർത്തപ്പോൾ മീനാക്ഷിയ്ക്കുപിന്നെ പറയാൻ വാക്കുകളുണ്ടായില്ല…
താല്പര്യമില്ലാത്തമട്ടിൽ തലകുലുക്കീതും, എന്നെയൊന്നു രൂക്ഷമായി നോക്കിക്കൊണ്ടു ചെറിയമ്മയവളേയുംകൂട്ടി പുറത്തേയ്ക്കിറങ്ങി…
അതോടെ ശല്യമൊഴിവാകുമെമെന്നു കരുതിയയെനിയ്ക്കു തെറ്റി…
പിറ്റേന്നുരാവിലെ ഉറക്കമുണർന്നപ്പോൾ കോളേജിലേയ്ക്കു പോകാനായി റെഡിയായി നിൽപ്പുണ്ടായിരുന്നു മീനാക്ഷി…
പിങ്ക്നിറത്തിലുള്ള ലോങ്ങ്‌സ്കെർട്ടും അരക്കെട്ടിനു കുറച്ചുതാഴെയായി നിൽക്കുന്ന വെള്ളടോപ്പുമായിരുന്നു അപ്പോഴത്തെയവൾടെ വേഷം…
വെള്ളടോപ്പായതിനാൽ അകത്തുള്ള വെള്ളഷിമ്മി വ്യക്തമായിത്തന്നെ നിഴലടിയ്ക്കുന്നുണ്ടായിരുന്നു…