“”…മീനാക്ഷിയാ..!!”””_ അവനതു വിളിച്ചുപറയേണ്ട താമസം വലിയെന്തോ തമാശകേട്ടപോലെ ചുറ്റിലുംനിന്നവന്മാര് ആർത്തുചിരിച്ചു…
ഇതെന്താ ഈ മീനാക്ഷീന്നു പറേണതെന്തേലും തെറിയാണോ..??
മനസ്സിലങ്ങനെ ചിന്തിച്ചുകൊണ്ട്,
“”…അതവിടെങ്ങാനും വെച്ചേക്ക്..!!”””_ എന്ന് താല്പര്യമില്ലാത്ത സ്വരത്തിൽ ഞാൻ മറുപടികൊടുത്തു…
എന്നാലാ ഒറ്റവിളികൊണ്ടൊന്നും മീനാക്ഷിനിർത്തീല…
അവൾ വീണ്ടുംവീണ്ടും വിളിച്ചുകൊണ്ടേയിരുന്നു…
അവിടുള്ളവന്മാരാണേൽ അതിനനുസരിച്ചെന്നെ കളിയാക്കാനും മറന്നില്ല…
അവസാനം സഹികെട്ടു ബാറ്റും പിച്ചിലേയ്ക്കുവലിച്ചെറിഞ്ഞ് ഞാമ്പോയി മനുവിന്റെ കയ്യിൽനിന്നും റിങ്ചെയ്തുകൊണ്ടിരുന്ന എന്റെ ഫോൺ പിടിച്ചുവാങ്ങി;
“”…എന്താടീ മൈരേ..?? നിന്റച്ഛന് വാവടുത്തോ..??”””_ ന്നൊറ്റ ചീറലായിരുന്നു…
അതിനുതിരിച്ച്;
“”…അല്ല… വരാറായോന്നറിയാമ്മേണ്ടി വിളിച്ചതാ..!!”””_ എന്നായിരുന്നാ സാധനത്തിന്റെ മറുപടി…
“”…ഊമ്പീ.! നെനക്കു കൊലത്തീറ്റയ്ക്കുള്ളതൊണ്ടാക്കി അണ്ണാക്കിൽത്തള്ളിത്തരാനല്ലേടീ കോപ്പേ നീയീക്കിടന്നു മരണവിളി വിളിയ്ക്കുന്നത്..?? തല്ക്കാലമെനിയ്ക്കു സൗകര്യമുള്ളപ്പോഴേ വരാനൊക്കൂ..!!”””_ പറഞ്ഞുകൊണ്ടു ഫോൺകട്ടുചെയ്തതും, കുറച്ചുമാറിനിന്നു വിളിച്ചതിനാൽ കാര്യമെന്തെന്നു മനസ്സിലാകാത്തയവന്മാർ കുത്തിക്കുത്തി കാര്യംതിരക്കാൻതുടങ്ങി…
അതൊന്നും ചെവികൊടുക്കാതെ വീണ്ടും പിച്ചിലേയ്ക്കു കയറിയ ഞാൻ ബാറ്റു കയ്യിലെടുത്തതും വീണ്ടുംവന്നൂ മീനാക്ഷിയുടെ കൊലവിളി…
ഉടനവിടെ നിർത്താതെയുള്ള ചിരിയും മുഴങ്ങിയപ്പോൾ അത്രയുംനേരം മിണ്ടാതെനിന്ന കോച്ചാണതുചോദിച്ചത്;